Top

'പ്രചോദിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത ഇതിഹാസ നടൻ'; കമൽ ഹാസന് പിറന്നാൾ ആശംസയറിയിച്ച് മമ്മൂട്ടിയും മോഹൻലാലും

7 Nov 2022 7:16 AM GMT
ഫിൽമി റിപ്പോർട്ടർ

പ്രചോദിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത ഇതിഹാസ നടൻ; കമൽ ഹാസന് പിറന്നാൾ ആശംസയറിയിച്ച് മമ്മൂട്ടിയും മോഹൻലാലും
X

ഇന്ത്യൻ സിനിമയുടെ ആഭിമാന താരം കമൽ ഹാസന് ജന്മദിനാശംസകൾ നേർന്ന് മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും. 'ഇതിഹാസ നടൻ, എന്റെ പ്രിയപ്പെട്ട കമൽഹാസൻ സാറിന്, ജന്മദിനാശംസകൾ നേരുന്നു. ഇനിയും അനേകം വർഷങ്ങളിൽ നിങ്ങൾ ഞങ്ങളെ പ്രചോദിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യട്ടെ,' എന്നാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

'പ്രിയപ്പെട്ട കമൽഹാസന് ജന്മദിനാശംസകൾ നേരുന്നു. ഒരു മികച്ച വർഷം മുന്നോട്ട് പോകട്ടെ. എപ്പോഴും അനുഗ്രഹീതനായി ആരോഗ്യവാനായിരിക്കുക,' എന്നാണ് മമ്മൂട്ടി കുറിച്ചത്. സിനിമ ലോകത്ത് നിന്ന് നിരവധി താരങ്ങളാണ് നടന് ജന്മദിനാശംസകൾ നേർന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ആശംസ അറിയിച്ചെത്തിയിരുന്നു.

ജനാധിപത്യപരവും മതേതരവുമായ മൂല്യങ്ങളോടുള്ള നിങ്ങളുടെ അചഞ്ചലമായ വിധേയത്വം ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഇനിയും ഒരുപാട് വർഷങ്ങൾ സന്തോഷവും ആരോഗ്യവും നേരുന്നു,' എന്നാണ് ട്വിറ്ററിലൂടെ മുഖ്യമന്ത്രി കുറിച്ചത്. ഒപ്പം ശങ്കറും കമല്‍ഹാസനും ഒന്നിക്കുന്ന 'ഇന്ത്യൻ 2'വിന്റെ പുതിയ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു. സേനാപതിയായുള്ള കമൽഹാസന്റെ ലുക്കാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്. കമൽഹാസന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടാണ് സ്പെഷൽ പോസ്റ്റർ റിലാസ്.

Story Highlights: the legendary actor who inspired and amazed, Mammootty and Mohanlal wish Kamal Haasan on his birthday

Next Story