നന്നായി കളിച്ചിട്ടും ടീമിന് പുറത്താക്കി; ഇപ്പോള് ഐപിഎല്ലിലെ വെടിക്കെട്ട് താരം

രണ്ട് മാസത്തോളം ജിമ്മിലെ വര്ക്കൗട്ടും റൂമിലെ സമ്മര്ദ്ദവുമായി അയാള് തള്ളി നീക്കി.

dot image

ഇന്ത്യന് പ്രീമിയര് ലീഗില് പഞ്ചാബ് കിംഗ്സ് തിരിച്ചടികള് നേരിടുന്ന ദിവസങ്ങളാണ് കടന്നുപോകുന്നത്. പക്ഷേ ഒരു താരം ഇന്ത്യന് ക്രിക്കറ്റിന് പ്രതീക്ഷകള് ഉണര്ത്തുന്നു. എട്ടാം നമ്പറില് ഒരു ഇംപാക്ട് താരമായാണ് അയാള് ആദ്യം ക്രീസിലേക്ക് എത്തിയത്. പിന്നെ ടീമിലെ സ്ഥിര സാന്നിധ്യമായി. മുംബൈ ഇന്ത്യന്സിനെതിരെ പഞ്ചാബിന് ജയപ്രതീക്ഷകള് ഉണര്ത്തിയ താരം. അശുതോഷ് ശര്മ്മ.

ലോകത്തിലെ ഒന്നാം നമ്പര് ബൗളര് ജസ്പ്രീത് ബുംറയെ അതിര്ത്തി കടത്തിയ ആ ഒരൊറ്റ സിക്സ് മതി അയാളിലെ പ്രതിഭയെ മനസിലാക്കാന്. വെറും ഒരു വെടിക്കെട്ട് താരമല്ല അശുതോഷ്. ക്രിക്കറ്റിലെ ഏതൊരു ഷോട്ടും അതിന്റെ പൂര്ണതയോടെ കളിക്കാന് അയാള്ക്ക് കഴിയും. മണിക്കൂറുകള് ക്രീസില് ചിലവഴിച്ച് വലിയ ഇന്നിംഗ്സുകള് പടുത്തുയര്ത്താന് കഴിയും. അതിന് അയാള്ക്ക് സഹായമായത് കഠിനാദ്ധ്വാനമാണ്. കഷ്ടപ്പാടുകള്ക്കിടയിലും മുടക്കാത്ത പരിശീലനമാണ്.

നാല് വര്ഷങ്ങള്ക്ക് മുമ്പ് ആ കഥ ആരംഭിച്ചു. 2020ല് മധ്യപ്രദേശ് പരിശീലകനായി ചന്ദ്രകാന്ത് പണ്ഡിറ്റ് എത്തി. നന്നായി കളിച്ചുകൊണ്ടിരുന്ന അശുതോഷിനെ ടീമില് നിന്ന് പുറത്താക്കി. ഇത് അയാളെ കടുത്ത നിരാശയിലേക്ക് തള്ളിവിട്ടു. എന്തുകൊണ്ടാണ് തന്നെ ടീമില് നിന്ന് പുറത്താക്കിയത്. ആരും ആ കാരണം പറഞ്ഞു തന്നില്ല. രണ്ട് മാസത്തോളം ജിമ്മിലെ വര്ക്കൗട്ടും റൂമിലെ സമ്മര്ദ്ദവുമായി അയാള് തള്ളി നീക്കി. പിന്നാലെ പരിശീലനത്തിലേക്ക് തിരിച്ചുവന്നു. ഒപ്പം മധ്യപ്രദേശ് ടീം വിടാനും അയാള് തീരുമാനം എടുത്തു. റെയില്വെയ്ല്സില് ജോലി ലഭിച്ചതിനാല് റെയില്വെയ്സിന്റെ ടീം തന്നെ അശുതോഷ് തിരഞ്ഞെടുത്തു.

എവിടെടാ ടോസിൽ കൃത്രിമത്വം?; കോയിൻ സൂം ചെയ്ത് കാണിച്ച് മറുപടി

ഈ വര്ഷം സയിദ് മുഷ്താഖ് അലി ട്രോഫി ടൂര്ണമെന്റില് 11 പന്തില് അര്ദ്ധ സെഞ്ച്വറി നേടി അശുതോഷ് റെക്കോര്ഡ് ബുക്കില് കയറി. ഈ പ്രകടനം പഞ്ചാബ് ടീം ബാറ്റിംഗ് പരിശീലകന് സഞ്ജയ് ബംഗാറിന്റെ ശ്രദ്ധയില്പ്പെട്ടു. പിന്നാലെ പഞ്ചാബ് കിംഗ്സിലേക്ക് ക്ഷണം കിട്ടി. തുടര്ച്ചയായ മത്സരങ്ങളില് അശുതോഷിന്റെ ബാറ്റ് വിസ്ഫോടനങ്ങള് സൃഷ്ടിച്ചു. ഗുജറാത്തും സണ്റൈസേഴ്സും അയാളുടെ ബാറ്റിംഗ് കണ്ട് വിസ്മയിച്ചു നിന്നുപോയി. അവസാന നിമിഷം വരെ അയാളുടെ പോരാട്ടത്തില് മുംബൈ ഇന്ത്യന്സ് ഭയന്നുവിറച്ചു. പരാജയത്തിലും പഞ്ചാബിന് സന്തോഷിക്കാം. അത്ഭുതങ്ങള് നടത്താന് കഴിയുന്ന യുവതാരങ്ങള് ആ ടീമിലുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us