Top

'എന്റെ മീടൂ 10-12 വര്‍ഷം മുന്‍പേയാണ്'; 15 വര്‍ഷം അകത്ത് കിടന്നേനെയെന്ന് ധ്യാന്‍, വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

'പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ ഞാന്‍ പെട്ടു, ഇപ്പോള്‍ പുറത്തിറങ്ങില്ലായിരുന്നു'

13 May 2022 3:46 PM GMT
ഫിൽമി റിപ്പോർട്ടർ

എന്റെ മീടൂ 10-12 വര്‍ഷം മുന്‍പേയാണ്; 15 വര്‍ഷം അകത്ത് കിടന്നേനെയെന്ന് ധ്യാന്‍, വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
X

മീ ടൂ മൂവ്മെന്റിനെക്കുറിച്ചുള്ള നടൻ ധ്യാൻ ശ്രീനിവാസന്റെ പരാമർശത്തിനെതിരെ വിമർശനം ഉയരുന്നു. മീ ടൂ എന്നത് ഇപ്പോൾ വന്ന ട്രെൻഡ് ആണെന്നും പണ്ട് അത് ഉണ്ടായിരുന്നെങ്കിൽ താനൊക്കെ അതിൽപ്പെട്ട് 14- 15 വർഷത്തോളം ശിക്ഷ അനുഭവിക്കേണ്ടി വന്നേനെ എന്നുമാണ് ധ്യാൻ പറയുന്നത്. മലയാളം ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് നടൻ പരാമർശം നടത്തിയത്.

'പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ ഞാന്‍ പെട്ടു, ഇപ്പോള്‍ പുറത്തിറങ്ങില്ലായിരുന്നു. മീ ടൂ ഇപ്പോഴല്ലേ വരുന്നത്. എന്റെ മീ ടൂ ഒക്കെ 10- 12 വര്‍ഷം മുമ്പേയാണ്. അല്ലെങ്കില്‍ ഒരു 14,15 വര്‍ഷം എന്നെ കാണാന്‍ പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ട്രെന്‍ഡ് വന്നത്' ധ്യാൻ പറയുന്നു.

സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ തുറന്നുപറച്ചിലിനെ ധ്യാൻ പരിഹസിക്കുകയാണ് എന്ന് സമൂഹ മാധ്യമങ്ങളിലൂടെ പലരും അഭിപ്രായപ്പെടുന്നു. 'കൊള്ളാം മോനെ. നെപ്പോട്ടിസം പ്രൊഡക്റ്റ് ആയോണ്ട് വളിപ്പ് കേൾക്കാൻ ആളു ക്യൂ ആണ്. എന്ന് വെച്ച് മീടൂവിനെ പറ്റി കോമഡി ആയി പറയുന്നത്' എന്നാണ് ഒരു പ്രേക്ഷക അഭിപ്രായപ്പെടുന്നത്.

'ഉടൽ' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ധ്യാൻ ശ്രീനിവാസൻ നൽകിയ അഭിമുഖങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരിക്കുകയാണ്. നടന്റെ പല അഭിമുഖങ്ങളും സ്ത്രീ വിരുദ്ധമാണ് എന്ന് എന്ന് വിമർശനം ഉയരുന്നുണ്ട്.

story highlights: social media criticises dhyan sreenivasan's statement on me too

Next Story

Popular Stories