ആലാപനത്തിന്റെ അറുപത് വര്‍ഷം പിന്നിട്ട് കെ ജെ യേശുദാസ്
കാല്പാടുകള്ക്കുവേണ്ടി സംഗീതം ഒരുക്കി യേശുദാസിനെ ആദ്യം പാടിച്ചത് എം ബി ശ്രീനിവാസനായിരുന്നു
14 Nov 2021 5:20 AM GMT
ഫിൽമി റിപ്പോർട്ടർ

മലയാളത്തിന്റെ പ്രിയ ഗായകന് കെ ജെ യേശുദാസ് പിന്നണിഗാന രംഗത്തേക്ക് എത്തിയിട്ട് ഇന്ന് 60 വര്‍ഷം തികയുകയാണ്. 1961 നവംബര്‍ 14നാണ് 'കാല്പാടുകള്' എന്ന സിനിമയ്ക്കായി 21 വയസ്സുകാരനായ യേശുദാസിന്റെ സ്വരം ചെന്നൈയിലെ ഭരണി സ്റ്റുഡിയോയില്‍ ആദ്യമായി റിക്കോര്‍ഡ് ചെയ്തത്.
രാമന് നമ്പിയത്ത് നിര്‍മിച്ച് കെഎസ് ആന്റണി സംവിധാനം ചെയ്ത കാല്പാടുകള്ക്കുവേണ്ടി സംഗീതം ഒരുക്കി യേശുദാസിനെ ആദ്യം പാടിച്ചത് എംബി ശ്രീനിവാസനായിരുന്നു. പിന്നീടാണ് യേശുദാസ് യുഗത്തിന് തുടക്കം കുറിക്കുന്നത്.
അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാഷകളിലും ഇദ്ദേഹം പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, കര്‍ണ്ണാടക സംഗീത രംഗത്തും ഈ ഗായകന് സാന്നിദ്ധ്യമറിയിച്ചു. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്ക്കാരം ഏറ്റവും കൂടുതല്‍ തവണ നേടി എന്ന ബഹുമതിയും ഇദ്ദേഹം സ്വന്തമാക്കി.
കേരള, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെയും മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡുകളും ഇദ്ദേഹം നേടിയിരുന്നു. മലയാളത്തെ പോലെ തന്നെ കര്‍ണാടക സംഗീതത്തിനും ഇദ്ദേഹം നിരവധി സംഭാവനകള്‍ നല്കി.
- TAGS:
- K J Yesudas
- sixty years
- Music