Top

'സബാഷ്‌ ചന്ദ്രബോസ് 'ആഗസ്റ്റ് 5ന്; ആകർഷകമാക്കി മോഷൻ പോസ്റ്റർ

ജോളിവുഡ്‌ മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പൻ ആണ് നിർമ്മാണം. ജുറാസിക് പാർക്ക് അടക്കമുള്ള വിദേശ സിനിമകൾ കേരളത്തിലെത്തിച്ച ക്യാപ്പിറ്റൽ സ്റ്റുഡിയോസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്

3 July 2022 7:30 AM GMT
ഫിൽമി റിപ്പോർട്ടർ

സബാഷ്‌ ചന്ദ്രബോസ് ആഗസ്റ്റ് 5ന്; ആകർഷകമാക്കി മോഷൻ പോസ്റ്റർ
X

വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷത്തിൽ എത്തുന്ന വിസി അഭിലാഷ് ചിത്രം 'സബാഷ്‌ ചന്ദ്രബോസ്' ആഗസ്റ്റ് 5ന് തിയേറ്ററുകളിലേക്ക്. റിലീസിന്റെ ഭാ​ഗമായി ചിത്രത്തിന്റെ ശ്രദ്ധേയമായ മോഷൻ പോസ്റ്റർ പുറത്തു വിട്ടു. ചലച്ചിത്ര താരം ജയസൂര്യയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്. പ്രമുഖ വിഷ്വൽ ഇഫക്ട്സ് ഡിസൈനേഴ്‌സായ ഡ്രിക് എഫ് എക്സാണ് മോഷൻ പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.


ജോളിവുഡ്‌ മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പൻ ആണ് നിർമ്മാണം. ജുറാസിക് പാർക്ക് അടക്കമുള്ള വിദേശ സിനിമകൾ കേരളത്തിലെത്തിച്ച ക്യാപ്പിറ്റൽ സ്റ്റുഡിയോസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത് എന്ന പ്രതിയാകാത്ത കൂടി ചിത്രത്തിനുണ്ട്. 1980 കളിലെ തെക്കൻ കേരളത്തിൻ്റെ കഥയാണ് 'സബാഷ്‌ ചന്ദ്രബോസ് 'പറയുന്നത്. ചിത്രത്തിൻ്റെ ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ പ്രേക്ഷകപ്രീതി നേടിക്കഴിഞ്ഞു. ശ്രീനാഥ് ശിവശങ്കരൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിലെ ''കാമുകിപ്പാട്ട്'' എന്ന പ്രണയ ഗാനം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു.

ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത 'ആളൊരുക്ക'ത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'സബാഷ്‌ ചന്ദ്രബോസ്'. 'ഉണ്ട', 'സൂപ്പർ ശരണ്യ' എന്നീ ചിത്രങ്ങൾക്ക് ശേഷം ക്യാമറ ചലിപ്പിച്ച സജിത്ത് പുരുഷൻ ഈ ചിത്രത്തിന്റെയും ഛായാഗ്രഹണം നിർവഹിക്കുന്നത്. ഗാനങ്ങൾ എഴുതിയിരിക്കുന്നത് സംവിധായകനായ വി സി അഭിലാഷും അജയ് ഗോപാലും ചേർന്നാണ്.

എഡിറ്റിംഗ്: സ്റ്റീഫൻ മാത്യു, ലൈൻ പ്രൊഡ്യൂസർ ജോസ് ആന്റണി ആണ്. ആർട്ട്‌ : സാബുറാം, മിക്സിങ്ങ് : ഫസൽ എ ബക്കർ, സൗണ്ട് ഡിസൈൻ: ഷെഫിൻ മായൻ, ഡി ഐ: സൃക് വാര്യർ, വസ്ത്രലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: സജി കോരട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വർഗീസ് ഫെർണാണ്ടെസ്, പ്രൊഡക്ഷൻ കൺട്രോളർ: എസ് എൽ പ്രദീപ്‌, കൊറിയോഗ്രാഫി: സ്പ്രിംഗ്, ആക്ഷൻ: ഡ്രാഗൺ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രവീൺ ഉണ്ണി, അസോസിയേറ്റ് ഡയറക്ടർ: രോഹിത് നാരായണൻ, അരുൺ വിജയ് വി സി, വി എഫ് എക്സ്: ഷിനു, സബ് ടൈറ്റിൽ: വൺ ഇഞ്ച് വാര്യർ, ഡിസൈൻ: ജിജു ഗോവിന്ദൻ, സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര, നിഖിൽ സൈമൺ, പി.ആർ.ഒ: പി.ശിവപ്രസാദ്.

Story highlights: 'Sabaash Chandrabose' release on August 5 ; Official Motion Poster out

Next Story