Top

രാജു ശ്രീവാസ്തവയ്ക്ക് ഹൃദയാഘാതം; വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു

ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്

10 Aug 2022 12:48 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജു ശ്രീവാസ്തവയ്ക്ക് ഹൃദയാഘാതം; വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു
X

ന്യൂഡല്‍ഹി: സ്റ്റാന്റപ്പ് കൊമേഡിയന്‍ രാജു ശ്രീവാസ്തവയ്ക്ക് ഹൃദയാഘാതം. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഇദ്ദേഹത്തെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ട്രേഡ്മില്ലില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ രാജു ശ്രീവാസ്തവയെ ജിമ്മിലെ പരീശിലകരും മറ്റു ചിലരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. രാജു ശ്രീവാസ്തവയ്ക്ക് ഹൃദയാഘാതം ഉണ്ടായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. നിലവില്‍ അദ്ദേഹം കാര്‍ഡിയോളജി വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.

STORY HIGHLIGHTS: Raju Srivastava suffered a heart attack

Next Story