Top

കന്നഡ നടൻ പുനീത് രാജ്‌കുമാർ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ

നടന്റെ നില ഗുരുതരമായി തുടരുകയാണ്.

29 Oct 2021 7:48 AM GMT
ഫിൽമി റിപ്പോർട്ടർ

കന്നഡ നടൻ പുനീത് രാജ്‌കുമാർ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ
X

കന്നഡ നടൻ പുനീത് രാജ്‌കുമാർ ആശുപത്രിയിൽ. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ ബാംഗ്ലൂരിലെ വിക്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടന്റെ നില ഗുരുതരമായി തുടരുകയാണ്.

കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മ ഉൾപ്പടെയുള്ളവർ നടനെ കാണുവാൻ ആശുപത്രിയിൽ എത്തിയിട്ടൂണ്ട്. നടന്റെ ആരാധകരും സമൂഹ മാധ്യമങ്ങളിലൂടെ പ്രാർത്ഥനകൾ പങ്കുവെച്ചിട്ടുണ്ട്.

കന്നട സിനിമയിലെ പ്രശസ്തനായ നടൻ രാജ്‌കുമാറിന്റെ മകനാണ് പുനീത് രാജ്‌കുമാർ. ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ നടൻ ഇതുവരെ 29ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

അപ്പു എന്ന സിനിമയിലൂടെയാണ് പുനീത് ആദ്യമായി നായക വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ആരാധകർ അദ്ദേഹത്തെ അപ്പു എന്ന് വിളിക്കാനും ആരംഭിച്ചു.

അഭി, അജയ്, അരസു തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായി. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനൊപ്പം അഭിനയിച്ച മൈത്രി എന്ന സിനിമ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപെട്ടിരുന്നു.

യുവരത്ന എന്ന സിനിമയാണ് അദ്ദേഹത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. 1985ൽ മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്കാരവുംഅദ്ദേഹം സ്വന്തമാക്കി.

Next Story