Top

'സുരേഷേട്ടനും' കാവലിനും ആശംസകളുമായി നിവിൻ പോളി; തുറമുഖം പൊളിക്കുമെന്ന് സുരേഷ് ഗോപി

സുരേഷ് ഗോപിയും നിവിന് നന്ദി അറിയിച്ച് എത്തിയിട്ടുണ്ട്.

25 Nov 2021 12:05 PM GMT
ഫിൽമി റിപ്പോർട്ടർ

സുരേഷേട്ടനും കാവലിനും ആശംസകളുമായി നിവിൻ പോളി; തുറമുഖം പൊളിക്കുമെന്ന് സുരേഷ് ഗോപി
X

സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം കാവൽ ഇന്ന് റിലീസ് ചെയ്തു. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് നിവിൻ പോളി.

'സുരേഷേട്ടനും രഞ്ജി പണിക്കർ സാറിനും നിധിൻ രഞ്ജി പണിക്കാർക്കും കാവൽ ടീമിനും ആശംസകൾ' എന്നാണ് നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. സുരേഷ് ഗോപിയും നിവിന് നന്ദി അറിയിച്ച് എത്തിയിട്ടുണ്ട്. നിവിൻ പോളി ചിത്രം തുറമുഖത്തിന് എല്ലാവിധ ആശംസകളും അദ്ദേഹം നേർന്നിട്ടുണ്ട്.

നിധിന്‍ രഞ്ജി പണിക്കറാണ് കാവൽ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പഞ്ച് ഡയലോഗുകളും മാസ്സ് സീക്വന്‍സുമുള്ള നായക കഥാപാത്രത്തെ ഒരു ഇടവേളക്ക് ശേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. തമ്പാന്‍ എന്ന കഥാപാത്രമായാണ് താരം എത്തിയിരിക്കുന്നത്.

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ഛായഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ നിര്‍വ്വഹിച്ചിരിക്കുന്നു. കല-ദിലീപ് നാഥ് മേക്കപ്പ്-പ്രദീപ് രംഗൻ.

Next Story

Popular Stories