
വിജയ് ചിത്രം ഗോട്ട് തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. തമിഴകത്ത് സിനിമയ്ക്ക് വമ്പൻ തിയേറ്റർ കൗണ്ട് ആണ് ലഭിച്ചിരിക്കുന്നത്. വിജയ് ആരാധകർക്ക് പുറമെ ശിവകാർത്തികേയൻ, തൃഷ, കീർത്തി സുരേഷ് തുടങ്ങിയ നടീനടന്മാരും സിനിമയുടെ ആദ്യ ഷോ കാണാൻ എത്തിയിരുന്നു.
കോയമ്പത്തൂരിലെ തിയേറ്ററിൽ വിജയ് ആരാധകർക്കൊപ്പമാണ് ശിവകാർത്തികേയൻ സിനിമ കണ്ടത്. ഗോട്ടിലെ മാട്ടാ എന്ന ഗാനമെഴുതിയ വിവേകും നടനൊപ്പം സിനിമ കാണാനെത്തിയിരുന്നു. തൃഷയും കീർത്തി സുരേഷും സിനിമ കാണാൻ വരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്.
Siva Karthikeyan & lyricist Vivek watching #TheGOAT In Broadway cinemas CBEpic.twitter.com/s9dFRbupVS
— Vijay Fans Trends 🐐 (@VijayFansTrends) September 5, 2024
അതേസമയം ആദ്യ ഷോകൾ അവസാനിക്കുമ്പോൾ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം മാത്രമാണ് നേടാനായിരിക്കുന്നത്. വമ്പൻ ഹൈപ്പുണ്ടായിരുന്ന ചിത്രത്തിന് ആ നിലയിൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്താനായില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സിനിമയിലെ ചില രംഗങ്ങൾക്കും കാമിയോ വേഷങ്ങൾക്കും കയ്യടി ലഭിക്കുന്നുമുണ്ട്.
കേരളത്തിൽ രാവിലെ നാല് മണി മുതലാണ് ഗോട്ടിന്റെ പ്രദർശനം തുടങ്ങിയത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. തമിഴ്നാട്ടിൽ സർക്കാർ നിബന്ധനകൾ പ്രകാരം രാവിലെ ഒമ്പത് മണിയോടെയാണ് ആദ്യ ഷോ ആരംഭിച്ചത്.