കൊണ്ടലിൽ 'ഡാൻസിംഗ് റോസ്' ഷബീർ; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് - ആൻ്റണി വർഗീസ് പെപ്പേ ചിത്രം ഓണത്തിന്

ആൻ്റണി വർഗീസ്, ഷബീർ എന്നിവരെ കൂടാതെ പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയും ചിത്രത്തിൻ്റെ ഭാഗമാണ്.

dot image

യുവതാരം ആന്റണി വർഗീസ് നായകനായി എത്തുന്ന 'കൊണ്ടല്' എന്ന ചിത്രത്തിൽ പ്രശസ്ത നടൻ ഷബീർ കല്ലറക്കലും വേഷമിടും. 'സാർപട്ട പരമ്പരയ്' എന്ന പാ രഞ്ജിത് ചിത്രത്തിലെ ഡാൻസിംഗ് റോസ് എന്ന കഥാപാത്രത്തിലൂടെ തെന്നിന്ത്യ മുഴുവൻ പ്രശസ്തമായ ഷബീർ, വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് കൊണ്ടലിലും അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ പോസ്റ്റർ ഔദ്യോഗികമായി റിലീസ് ചെയ്തു.

'ആർഡിഎക്സ്' എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് നിർമ്മിച്ച കൊണ്ടല് സംവിധാനം ചെയ്തിരിക്കുന്നത് അജിത് മാമ്പള്ളിയാണ്. ആൻ്റണി വർഗീസ്, ഷബീർ എന്നിവരെ കൂടാതെ പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയും ചിത്രത്തിൻ്റെ ഭാഗമാണ്.

'പറഞ്ഞ സമയത്ത് സിനിമ റിലീസ് ചെയ്തില്ലെങ്കില് ബാധിക്കുന്നത് ഒരുപാട് ജീവിതങ്ങളെ': നാനി

കടല് സംഘര്ഷത്തിന്റെ കഥ പറയുന്ന കൊണ്ടലിൽ നന്ദു, മണികണ്ഠന് ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്, പി എന് സണ്ണി, സിറാജുദ്ദീന് നാസര്, നെബിഷ് ബെന്സണ്, ആഷ്ലീ, രാഹുല് രാജഗോപാല്, അഫ്സല് പി എച്ച്, റാം കുമാര്, സുനില് അഞ്ചുതെങ്ങ്, രാഹുല് നായര്, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരും അഭിനയിച്ചിരിക്കുന്നു. ഓണം റിലീസായി കൊണ്ടൽ തിയറ്ററുകളിലെത്തും.

റോയ്ലിന് റോബര്ട്ട്, സതീഷ് തോന്നക്കല്, അജിത് മാമ്പള്ളി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് ദീപക് ഡി മേനോൻ, സംഗീതം- സാം സി എസ്, എഡിറ്റർ- ശ്രീജിത്ത് സാരംഗ്, ആക്ഷൻ- വിക്രം മോർ, കലൈ കിങ്സൺ. തവാസി രാജ്, പ്രൊഡക്ഷൻ ഡിസൈനർ- വിനോദ് രവീന്ദ്രൻ, കലാസംവിധാനം- അരുൺ കൃഷ്ണ, വസ്ത്രാലങ്കാരം- നിസാർ റഹ്മത്, മേക്കപ്പ്- അമൽ കുമാർ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പു, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us