Top

രജനിക്കും സ്റ്റാലിനും ഷാരൂഖിനുമെല്ലാം ചക്ക ബിരിയാണി; നയന്‍സ്-വിക്കി വിവാഹത്തില്‍ മലയാളി-തമിഴ് വിഭവങ്ങള്‍

കേരള-തമിഴ്നാട് രുചികൾ ചേർത്തുകൊണ്ട് ഗംഭീര വിരുന്ന് തന്നെയാണ് ഒരുക്കിയിരുന്നത്.

9 Jun 2022 1:32 PM GMT
ഫിൽമി റിപ്പോർട്ടർ

രജനിക്കും സ്റ്റാലിനും ഷാരൂഖിനുമെല്ലാം ചക്ക ബിരിയാണി; നയന്‍സ്-വിക്കി വിവാഹത്തില്‍ മലയാളി-തമിഴ് വിഭവങ്ങള്‍
X

നയൻ‌താര- വിഘ്നേഷ് ശിവൻ വിവാഹം തെന്നിന്ത്യൻ സിനിമ ആഘോഷിക്കുകയാണ്. ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം പങ്കെടുത്ത ചടങ്ങിലെ ഭക്ഷണങ്ങളുടെ പട്ടിക ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

കേരള-തമിഴ്നാട് രുചികൾ ചേർത്തുകൊണ്ട് ഗംഭീര വിരുന്ന് തന്നെയാണ് ഒരുക്കിയിരുന്നത്. ചെട്ടിനാട് ചിക്കൻ, അവിയൽ, പരിപ്പ് കറി, ബീൻസ് തോരൻ, സാമ്പാർ സാദം, തൈര് സാദം എന്നിങ്ങനെ പോകുന്നു വിഭവങ്ങൾ. ചക്ക ബിരിയാണി വെജിറ്റേറിയൻ- നോൺ വെജിറ്റേറിയൻ വിഭവങ്ങളിലെ താരമായെന്നും റിപ്പോർട്ടുകളുണ്ട്.


ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ഇന്ന് ചെന്നൈയിലെ മഹാബലിപുരത്ത് വെച്ചാണ് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. തമിഴ്‌നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിനടക്കം സിനിമരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങിലെ അതിഥികളാകുന്നുണ്ട്. രജനികാന്ത്, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍,വിജയ് സേതുപതി തുടങ്ങി 30 ല്‍അധികം താരങ്ങളും അതിഥികളാകുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ വിവാഹ വേദിയില്‍ എത്തിയിട്ടുണ്ട്. താരത്തില്‍ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

story highlights: nayanthara vignesh shivan wedding feast menu gone viral

Next Story