Top

നയന്‍താരയും വിഘ്‌നേശും വിവാഹിതരാകുന്നു

ഇരുവരുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് താരം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

28 Oct 2021 11:56 AM GMT
ഫിൽമി റിപ്പോർട്ടർ

നയന്‍താരയും വിഘ്‌നേശും വിവാഹിതരാകുന്നു
X

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും വിഘ്‌നേശ് ശിവനും വിവാഹിതരാകുന്നു. അടുത്ത് തന്നെ വിവാഹ തീയതി പ്രഖ്യാപിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഈ വര്‍ഷം അവസാനത്തോടെ വിവാഹം ഉണ്ടാകുമെന്നാണ് വിവരം.

ഏറെക്കാലമായി നായന്‍താരയും വിഘ്‌നേശും പ്രണയത്തിലായിരുന്നു. ഇരുവരുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് താരം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. കല്ല്യാണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും മുഹൂര്‍ത്തം നിശ്ചയിച്ചതായും ഇരുവരുടെയും അടുത്തവൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം ഷാരൂഖാന്റെ നായികയായെത്തുന്ന ബോളിവുഡ് ചിത്രത്തില്‍ നിന്നും താരം പിന്‍മാറിയത് വാര്‍ത്തകളില്‍ പ്രചരിച്ചിരുന്നു. ഷാരൂഖാന്റെ മകന്‍ ആര്യന്‍ഖാന്റെ ലഹരി കേസുമായി ബന്ധപ്പെട്ട് സിനിമകളുടെ ഷൂട്ട് താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേസമയം വിവാഹ തീയതി അടുത്തതിനാല്‍ പിന്മാറിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

രജനികാന്തിന്റെ അണ്ണാത്തെയാണ് നായന്‍താരയുടെ അടുത്തിടെ പുറത്തിറങ്ങാനുളള ചിത്രം. പ്രേമം എന്ന സിനിമയ്ക്ക് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡിലും നായന്‍താര തന്നെയാണ് നായിക.

Next Story