Top

ഇത്രയും ആരാധകരുള്ള കാര്യം അറിയില്ലായിരുന്നു, ശങ്കറിനൊപ്പം ഇനിയും സിനിമകൾ ചെയ്യാമെന്ന് മേനക

20 വര്‍ഷങ്ങള്‍ക്ക് ശേഷം ചില സിനിമകള്‍ ചെയ്‌തെങ്കിലും ശങ്കറിനൊപ്പം അഭിനയിച്ചതുകൊണ്ട് ഭ്രമത്തിലെ കഥാപാത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്

14 Oct 2021 11:40 AM GMT
ഫിൽമി റിപ്പോർട്ടർ

ഇത്രയും ആരാധകരുള്ള കാര്യം അറിയില്ലായിരുന്നു, ശങ്കറിനൊപ്പം ഇനിയും സിനിമകൾ ചെയ്യാമെന്ന് മേനക
X

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ജോഡികളാണ് മേനകയും ശങ്കറും. നീണ്ട ഇടവേളക്ക് ശേഷം ആ കൂട്ടുകെട്ട് ഭ്രമത്തില്‍ ഒന്നിച്ച വിശേഷങ്ങള്‍ പങ്കുവക്കുകയാണ് മേനക. ശങ്കര്‍മേനക കോമ്പിനേഷന് ഇത്രയും ആരാധകുള്ള കാര്യം അറിയില്ലായിരുന്നു. ഇത്രയും ആരാധകരുള്ള കാര്യം നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ സിനിമ ചെയ്യാമായിരുന്നെന്നും മേനക ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് 'ഭ്രമ'ത്തില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. എന്തുകൊണ്ടാണ് എന്നെ വിളിക്കുന്നത് വേറെ ആരെയെങ്കിലും വിളിച്ചൂടെ എന്ന് ചോദിച്ചപ്പോള്‍ ഇവിടെ ചര്‍ച്ച ചെയ്തപ്പോള്‍ ചേച്ചി വരണമെന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത് എന്ന് പറഞ്ഞു. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ചില സിനിമകള്‍ ചെയ്‌തെങ്കിലും ശങ്കറിനൊപ്പം അഭിനയിച്ചതുകൊണ്ട് ഭ്രമത്തിലെ കഥാപാത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതെന്ന് മേനക പറഞ്ഞു.

ആളുകള്‍ക്ക് ഇത്രയും ആഗ്രഹമുണ്ടെങ്കില്‍ ഇനിയും ശങ്കറിന്റെ കൂടെ സിനിമ ചെയ്യാന്‍ താല്‍പ്പര്യമുണ്ട്. പണ്ടത്തെ പ്രേം നസീര്‍ഷീല, ശിവാജി ഗണേശ്പത്മിനി കൂട്ടുകെട്ടുകള്‍ കൂട്ടുകെട്ട് പോലെ തന്റെയും ശങ്കറിന്റെയും കോമ്പിനേഷന്‍ സിനിമയില്‍ ഉണ്ടെന്നത് സന്തോഷമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഭ്രമം ചിത്രത്തില്‍ അതിഥി വേഷത്തിലാണ് മേനക എത്തുന്നത്. ചിത്രത്തിലെ ശങ്കറിന്റെ പഴയ ചിത്രങ്ങളിലെ നായികയായ് മേനക എന്ന കഥാപാത്രമായി തന്നെയാണ് താരം അഭിനയിക്കുന്നത്.

Popular Stories

    Next Story