Top

'വീണ്ടും ചില വീട്ടുകാര്യങ്ങളുമായി ഒരിക്കല്‍ കൂടി'; ലൊക്കേഷനിലെത്തിയ സന്തോഷം പങ്കുവച്ച് ജയറാം

2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രമാണ് സന്ത്യന്‍ അന്തിക്കാട് ജയറാം കൂട്ടുകെട്ടിന്റെ അവസാന ചിത്രം.

21 Oct 2021 10:36 AM GMT
ഫിൽമി റിപ്പോർട്ടർ

വീണ്ടും ചില വീട്ടുകാര്യങ്ങളുമായി ഒരിക്കല്‍ കൂടി; ലൊക്കേഷനിലെത്തിയ സന്തോഷം പങ്കുവച്ച് ജയറാം
X

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ സെറ്റില്‍ എത്തിയ സന്തോഷം പങ്കുവച്ച് ജയറാം. വീണ്ടും ചില വീട്ടുകാര്യങ്ങളുമായി ഒരിക്കല്‍ കൂടി, അത്ഭുതമായ ടീമിന്റെ കൂടെ വീണ്ടും ഒന്നിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്'താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രമാണ് സന്ത്യന്‍ അന്തിക്കാട് ജയറാം കൂട്ടുകെട്ടിന്റെ അവസാന ചിത്രം.

ഒരിടവേളക്ക് ശേഷം മീര ജാസ്മിനും സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുന്നു എന്ന് പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാട് മീര ജാസ്മിന്‍ വീണ്ടും ഒന്നിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ കൂടെ മീരയുടെ അഞ്ചാമത്തെ സിനിമയാണിത്. ദേവിക, ഇന്നസെന്റ്, സിദ്ദിക്ക്, കെ പി സി ലളിത, ശ്രീനിവാസന്‍ എന്നവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് ചിത്രത്തിന്റെ സഹസംവിധാനം നിര്‍വഹിക്കുന്നത്. എസ് കുമാരനാണ് ഛായാഗ്രഹണം. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് വിഷ്ണു സഞ്ജയ്. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Next Story

Popular Stories