Top

'ഞാൻ ഈ സിനിമയ്ക്ക് എന്റെ എല്ലാം നൽകി, 'ലൈഗർ' ഉടൻ'; പുതിയ ചിത്രവുമായി വിജയ് ദേവെരകൊണ്ട

'മാനസികമായും ശാരീരികമായും ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷം'

2 July 2022 5:59 AM GMT
ഫിൽമി റിപ്പോർട്ടർ

ഞാൻ ഈ സിനിമയ്ക്ക് എന്റെ എല്ലാം നൽകി, ലൈഗർ ഉടൻ; പുതിയ ചിത്രവുമായി വിജയ് ദേവെരകൊണ്ട
X

വിജയ് ദേവെരകൊണ്ട കിക്ക്‌ബോക്‌സറായി എത്തുന്ന ചിത്രം 'ലൈഗർ' ഉടൻ തിയേറ്ററുകളിലേക്ക്. ചിത്രത്തിനായി തന്റെ ശരീരവും മനസും എല്ലാം നൽകി എന്നും ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു എന്നും പറയുന്ന വിജയ് ദേവെരകൊണ്ടയുടെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. കുറിപ്പിനൊപ്പം താരം പങ്കുവച്ച ചിത്രവും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. കൈയിൽ പൂച്ചെണ്ടും ബോക്സിങ് ഗ്ലൗസ് മാത്രം ധരിച്ചുകൊണ്ട് നിൽക്കുന്നതാണ് ചിത്രം.

'എന്റെ എല്ലാം എടുത്ത സിനിമ. ഒരു പ്രകടനമെന്ന നിലയിൽ, മാനസികമായും ശാരീരികമായും ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷം. ഞാൻ ഈ സിനിമയ്ക്ക് എല്ലാം നൽകി. ലൈഗർ ഉടൻ എത്തുന്നു.' എന്നായിരുന്നു താരത്തിന്റെ പോസ്റ്റ്. താരത്തിന്റെ പുതിയ അവതാരത്തിനായി കാത്തിരിക്കുന്നു എന്നാണ് ആരാധകരുടെ പ്രതികരണം.

മുംബൈയിലെ തെരുവുകളില്‍ ജനിച്ചുവളര്‍ന്ന് ഒടുവില്‍ ലോക കിക്ക്‌ബോക്‌സിംഗ് ചാമ്പ്യനായി മാറുന്ന ഒരു മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്. ആഗസ്റ്റ് 25നാണ് 'ലൈഗർ' റിലീസിനെത്തുന്നത്. അതിഥി താരമായി ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തിൽ എത്തുന്നുണ്ട്. അനന്യ പാണ്ഡെയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് സിനിമ എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും.

Story highlights: 'I give you everything, 'Liger' coming soon'; Vijay Deverakonda with a new picture

Next Story