'രാജമൗലിയെ കൊല്ലാൻ കൊലയാളി സംഘം രൂപീകരിച്ച ഒരു കൂട്ടം സിനിമക്കാര്‍ ഇന്ത്യയിലുണ്ട്'; രാം ഗോപാൽ വർമ്മ
അടുത്തിടെ ഒരു നടിയുടെ കാലുകള്‍ ചുംബിക്കുന്ന വീഡിയോ പങ്കുവച്ചാണ് രാം ഗോപാല്‍ വര്‍മ്മ വിവാദം ഉണ്ടാക്കിയത്
25 Jan 2023 2:25 AM GMT
ഫിൽമി റിപ്പോർട്ടർ

നിങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വർധിപ്പിക്കാൻ ബാഹുബലി സംവിധായകനായ രാജമൗലിയെ സംബോധന ചെയ്ത് രാം ഗോപാല്‍ വർമ്മ. നിങ്ങളെ കൊല്ലാൻ ഒരു കൊലയാളി സംഘം രൂപീകരിച്ച ഒരു കൂട്ടം സിനിമക്കാര്‍ ഇന്ത്യയിലുണ്ടെന്നും ആ കൂട്ടത്തിൽ താനും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് സംവിധായകൻ ഈക്കാര്യം പറഞ്ഞത്.
'രാജമൗലി സാര്‍ ദയവായി നിങ്ങളുടെ സുരക്ഷ വർധിപ്പിക്കുക. കാരണം അസൂയകൊണ്ട് നിങ്ങളെ കൊല്ലാൻ ഒരു കൊലയാളി സംഘം രൂപീകരിച്ച ഒരു കൂട്ടം സിനിമക്കാര്‍ ഇന്ത്യയിലുണ്ട്, ആ കൂട്ടത്തില്‍ ഞാനും ഉണ്ട്. ഇപ്പോള്‍ ഈ രഹസ്യം ഞാന്‍ പുറത്ത് പറയാന്‍ കാരണം ഞാന്‍ നാലെണ്ണം അടിച്ചിട്ടുണ്ട് ' -രാം ഗോപാല്‍ വർമ്മ ട്വീറ്റ് ചെയ്യുന്നു. ചെയ്തു.
And sir @ssrajamouli , please increase ur security because there is a bunch of film makers in india who out of pure jealousy formed an assassination squad to kill you , of which I am also a part ..Am just spilling out the secret because I am 4 drinks down
— Ram Gopal Varma (@RGVzoomin) January 23, 2023
'മദ്യപിച്ചാല്‍ ഇദ്ദേഹത്തെ ഫോണ്‍ ഉപയോഗിക്കാന്‍ വിടരുത്', 'ടിപ്പിക്കല്‍ രാം ഗോപാല്‍ വര്‍മ്മ', 'ഇദ്ദേഹം നോര്മലാകുവാന് ഞങ്ങള്‍ കാത്തിരിക്കുന്നു'.തുടങ്ങിയ നിരവധി പരാമര്‍ശങ്ങള്‍ ട്വീറ്റിന് അടിയില്‍ കാണാം. നേരത്തെ ആര്‍ആര്‍ആര്‍ ഗോള്‍ഡന്‍ ഗ്ലോബ് നേടിയ സമയത്ത് ഇന്ത്യയിലെ ഒട്ടുമിക്ക സംവിധായകരെയും പിന്നിലാക്കിയ താങ്കളുടെ കാലു നക്കാന്‍ പോലും താന്‍ തയ്യാറാണെന്ന് രാം ഗോപാല്‍ വര്‍മ്മ പ്രതികരിച്ചിരുന്നു. രാം ഗോപാല്‍ വര്‍മ്മ സൃഷ്ടിക്കുന്ന വിവാദങ്ങള്‍ക്ക് കുറവൊന്നും ഇല്ല. അടുത്തിടെ ഒരു നടിയുടെ കാലുകള്‍ ചുംബിക്കുന്ന വീഡിയോ പങ്കുവച്ചാണ് രാം ഗോപാല്‍ വര്‍മ്മ വിവാദം ഉണ്ടാക്കിയത്.
STORY HIGHLIGHTS: filmmakers have formed squad to kill rrr director ss rajamouli ram gopal varma