

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ത്രില്ലര്‍ ചിത്രം 'ഉടുമ്പന്‍ചോല വിഷന്‍' ഒക്ടോബര്‍ 23ന് തിയേറ്ററുകളിലെത്തുന്നു. മാധ്യമലോകത്തിന്റെ പിന്നാമ്പുറങ്ങളും അധികാരവും മത്സരങ്ങളും പ്രമേയമാക്കുന്ന ചിത്രം റിലീസിന് മുന്നോടിയായി ശ്രദ്ധ നേടുകയാണ്. മാത്യു തോമസ്, ശ്രീനാഥ് ഭാസി, മിലിന്ദ് സോമന്, സിദ്ദിഖ്, ദിലീഷ് പോത്തന്, സുദേവ് നായര്‍, അശോകന്, ബാബുരാജ്, ജിനു ജോസഫ്, വിശാഖ് നായര്‍, അഭിറാം രാധാകൃഷ്ണന്, ശങ്കര്‍ ഇന്ദുചൂഡന്, ഷഹീന് സിദ്ദിഖ്, ഭഗത് മാനുവല്‍, ശ്രിന്ദ, നീന കുറുപ്പ് തുടങ്ങി ശ്രദ്ധേയ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ PRO പങ്കുവെച്ച കുറിപ്പാണു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
'അൻവർ റഷീദ് ചിത്രങ്ങളുടെ മുഖ്യ സഹസംവിധായകനായ സലാം ബുഖാരി ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം നാളെ തിയേറ്ററുകളിലേക്ക്.നിർമ്മാതാക്കളായ അഷർ അമീറും റിയാസ് അഹമ്മദും സലാം ബുഖാരിക്കൊപ്പം സിനിമയുടെ ഓരോ ഘട്ടത്തിലും ചേർന്നുനിൽക്കുന്നു. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും VFX ഹെഡും അഷർ തന്നെയാണ്. അനാവശ്യ അവകാശവാദങ്ങളോ വലിയ പ്രചാരണ കോലാഹലങ്ങളോ ഇല്ലാതെ, ഒരു കുറുക്കന്റെ മുഖംമൂടി മാത്രം മുന്നിൽവെച്ചുള്ള പ്രമോഷൻ. അതിനു പിന്നിലെ ചിന്ത അഷർ ചേട്ടനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്:“നമ്മൾ ഈ സിനിമ പ്രേക്ഷകർക്ക് വിടുന്നു. അവർക്ക് ഈ സിനിമ പൂർണ്ണമായി കണക്ട് ആയാൽ, ഈ മുഖംമൂടിക്കു പിന്നിലെ കഥാപാത്രങ്ങൾ ഓരോന്നായി അവരിലേക്ക് എത്തും. പ്രേക്ഷകരാണ് വലുത്, അവരുടെ സ്വീകാര്യതയാണ് പ്രധാനം.”സിനിമ മാറുന്നതിനൊപ്പം സിനിമയെ സമീപിക്കുന്ന രീതികളും മാറണം. പ്രേക്ഷകരുടെ അഭിരുചികളെയും സ്വീകാര്യതയെയും വിശ്വസിച്ച്, സിനിമയ്ക്ക് സംസാരിക്കാനുള്ള ഇടം നൽകുന്ന ഈ സമീപനം ഏറെ സന്തോഷം നൽകുന്നു. നിർമ്മാണത്തിനപ്പുറം സിനിമയുടെ ഓരോ മേഖലയിലും സജീവമായി പ്രവർത്തിച്ച് അവസാന നിമിഷം വരെയും ഓടിനടക്കുന്ന പ്രിയപ്പെട്ട റിയാസ് ബ്രോയ്ക്കും അഷർ ബ്രോയ്ക്കും അവരുടെ ടീമിനും, സംവിധായകൻ സലാം ബുഖാരി ചേട്ടനും ടീമിനും ഹൃദയം നിറഞ്ഞ ആശംസകൾ! നാളെ മുതൽ ഉടുമ്പൻചോല വിഷൻ പ്രേക്ഷകരിലേക്ക്…തിയേറ്ററുകളിൽ കാണാം, പ്രോത്സാഹിപ്പിക്കാം!'
ഛായാഗ്രഹണം - വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിംഗ് - വിവേക് ഹര്ഷന്, സംഗീതം - ഗോപി സുന്ദര്‍, തിരക്കഥ - അലന് റോഡ്നി, ക്രിയേറ്റീവ് ഡയറക്ടര്‍, വി.എഫ്.എക്സ്. സൂപ്പര്‍വൈസര്‍ - അഷര്‍ അമീര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ഷിഹാബ് പരപ്പറമ്പത്ത്, പ്രൊഡക്ഷന്‍ ഡിസൈന്‍ - ജോസഫ് നെല്ലിക്കന്‍, കോസ്റ്റ്യൂം ഡിസൈന്‍ - സമീറ സനീഷ്, ആലിയ അഷര്‍, മേക്കപ്പ് - റോണക്സ് സേവ്യര്‍, സ്റ്റണ്ട് - കലൈ, കിങ്സണ്‍, മാഫിയ ശശി, തവസി രാജ്, കൊറിയോഗ്രഫി - ഷോബി പോള്‍രാജ്, ഗാനരചന - വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, ഫൈനല്‍ മിക്സ് - എം.ആര്. രാജാകൃഷ്ണന്, സൗണ്ട് ഡിസൈന്‍ - വിക്കി, പ്രൊഡക്ഷന്‍ കണ്ട്രോളര് - വിനോദ് ശേഖര്‍, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ - സിറാസ് എം.പി., സിയാക് ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - കണ്ണന് ടി.ജി, അസോസിയേറ്റ് ഡയറക്ടര്‍മാര്‍ - അജ്മല്‍ ഹംസ, അര്ജുന് ഗണേഷ്, പബ്ലിസിറ്റി ഡിസൈന്‍ - സ്പെല്‍ബൗണ്ട് സ്റ്റുഡിയോസ്, പി.ആര്.ഒ. - പ്രതീഷ് ശേഖര്‍.
Content Highlights: Mathew Thomas Starrer udumbanchola vision to hit screens tommorow