'നമ്പര്‍ പ്ലേറ്റുകളില്ലാത്ത വാഹനങ്ങള്‍ പിന്തുടരുന്നു, ഐബി നിരീക്ഷണത്തിലാണ്'; ആരോപണവുമായി അഭിജീത് ദീപ്‌കെ

ഇതൊന്നും കൊണ്ട് ഭയപ്പെടില്ലെന്നാണ് നരേന്ദ്രേമോദിയോട് പറയാനുള്ളതെന്നും ദീപ്‌കെ കൂട്ടിച്ചേര്‍ത്തു

'നമ്പര്‍ പ്ലേറ്റുകളില്ലാത്ത വാഹനങ്ങള്‍ പിന്തുടരുന്നു, ഐബി നിരീക്ഷണത്തിലാണ്'; ആരോപണവുമായി അഭിജീത് ദീപ്‌കെ
dot image

ന്യൂഡല്‍ഹി: നമ്പര്‍ പ്ലേറ്റുകളില്ലാത്ത കാറുകള്‍ തന്നെ പിന്തുടരുന്നുണ്ടെന്നും ഇന്റലിജിന്‍സ് ബ്യൂറോയുടെ നിരീക്ഷണത്തിലാണ് താനെന്നും സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. തന്റെ വസതി ഐബി ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. തിരംഗ മാര്‍ച്ചിന് മുന്നോടിയായി തന്നെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തേക്കാമെന്നും അഭിജീത് ദീപ്‌കെ ആരോപിച്ചു. വീടിന് പുറത്ത് വെച്ച് വാച്ച്മാനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞുവെന്നും ദീപ്‌കെ പറയുന്നു. അതേസമയം ഇതൊന്നും കൊണ്ട് ഭയപ്പെടില്ലെന്നാണ് നരേന്ദ്രേമോദിയോട് പറയാനുള്ളതെന്നും ദീപ്‌കെ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദേശീയപതാക വീശിയതിന് ജയിലില്‍ പോകാന്‍ താന്‍ തയ്യാറാണെന്ന് ദീപ്‌കെ പറഞ്ഞിരുന്നു. തന്റെ പ്രവര്‍ത്തിയെ കുറ്റകൃത്യമായി പരിഗണിക്കാന്‍ കഴിയുമോയെന്ന് ഭരണകൂടത്തെ ദീപ്‌കെ വെല്ലുവിളിച്ചിരുന്നു.

തിരംഗ മാര്‍ച്ചില്‍ ഞങ്ങള്‍ ദേശീയപതാക വീശും. ഈ രാജ്യത്തെ ഒരു പൗരനെന്ന നിലയില്‍ നിങ്ങള്‍ അതിനെ ഒരു കുറ്റകൃത്യമായി കണ്ടാല്‍, നിങ്ങളാണ് ഏറ്റവും വലിയ വഞ്ചകന്‍. ത്രിവര്‍ണപതാക വീശിയതിന് ജയിലില്‍ പോകേണ്ടി വന്നാല്‍ അതിന് തയ്യാറാണ്', ദീപ്‌കെ കഴിഞ്ഞദിവസം പറഞ്ഞു.

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ കൊണാട്ട് പ്ലേസിലെ സെന്റര്‍ പാര്‍ക്കില്‍ എത്തിച്ചേരാനാണ് സിജെപി പ്രവര്‍ത്തകരെ അറിയിച്ചിരിക്കുന്നത്. അതേസമയം ഒക്ടോബര്‍ 16നും 17നും മാര്‍ച്ചിന്റെ വേദിയായി പ്രഖ്യാപിച്ചിരിക്കുന്ന സെന്‍ട്രല്‍ പാര്‍ക്ക് അടച്ചിടുമെന്നാണ് ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ അറിയിച്ചിരിക്കുന്നത്. പിന്നാലെ എവിടെ മാര്‍ച്ച് പ്രഖ്യാപിച്ചാലും അവിടെയല്ലാം അടിച്ചിടുമൊ എന്ന ചോദ്യവുമായി ദീപ്‌കെ രംഗത്തെത്തിയിരുന്നു. അതേസമയം തങ്ങളുടെ ആവശ്യം ഗ്യാനേഷ് കുമാറിനെ തല്‍സ്ഥാനത്ത് നിന്നും നീക്കണമെന്നാണെന്നും അല്ലാതെ ഭരണമാറ്റമല്ലെന്നും ദീപ്‌കെ അഭിപ്രായപ്പെട്ടു.

Content Highlights: Abhijeet Dipke has alleged that vehicles without number plates are following him and claimed that he is under Intelligence Bureau surveillance

dot image
To advertise here,contact us
dot image