

എല്ലാ ഭാഷയിലെയും സിനിമാ പ്രേമികള് ഒന്നടങ്കം കാത്തിരിന്ന ചിത്രമാണ് ജയിലര്2. അടുത്ത കാലത്തൊന്നും ഇത്തരത്തിലൊരു മാസ് ചിത്രത്തിനുള്ള കാത്തിരിപ്പ് ഉണ്ടായിട്ടില്ല. ജയിലറിന്റെ ആദ്യ ഭാഗത്തിന്ന് കിട്ടിയ ഹൈപ്പാണ് രണ്ടാം ഭാഗത്തിനായി ആളുകള് ഇത്തരത്തില് കാത്തിരിന്നത്. കാമിയോ റോളുകളും നെല്സന്റെ സംവിധാനവും അനിരുദ്ധിന്റെ സംഗീതവുമൊക്കെ ആളുകളെ ആകര്ഷിച്ച ഘടകങ്ങളാണ്.
ഇപ്പോഴിതാ ജയിലര് 2 ടിക്കറ്റ് വില്പ്പനയില് കുതിക്കുകയാണ്. ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില് മണിക്കൂറില് ഏറ്റവുമധികം ടിക്കറ്റുകള് വില്ക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ജയിലര് 2. ഇന്ന് ആദ്യ പ്രദര്ശനങ്ങള്ക്ക് ശേഷം ഉച്ചയ്ക്ക് 1 മണി മുതല് 2 മണി വരെയുള്ള സമയത്താണ് ചിത്രം ടിക്കറ്റ് വില്പ്പനയില് ഏറ്റവും വലിയ കുതിപ്പ് നടത്തിയതെന്ന് പ്രമുഖ ട്രാക്കര്മാരായ സാക്നില്ക് അറിയിക്കുന്നു. 76,350 ടിക്കറ്റുകളാണ് ഈ സമയത്ത് ചിത്രം ബുക്ക് മൈ ഷോയിലൂടെ വിറ്റത്. 2023 ല് റിലീസായ വിജയ് ചിത്രം ലിയോ ആണ് ഈ നേട്ടത്തില് ഒന്നാം സ്ഥാനത്ത്. 82400 ആയിരുന്നു ലിയോയുടെ ബുക്ക് മൈ ഷോയിലെ ഏറ്റവും ഉയര്ന്ന പ്രതിദിന ബുക്കിംഗ്.

മൂന്നാം സ്ഥാനത്ത് രജനികാന്ത് ചിത്രം കൂലിയാണ്. 60,170 ആണ് ചിത്രത്തിന്റെ ബുക്ക് മൈ ഷോയിലെ പീക്ക് അവര് ബുക്കിംഗ്. നാലാമത് ജയിലറും. 59,240 ആയിരുന്നു ജയിലര് ആദ്യ ഭാഗത്തിന്റെ ബുക്ക് മൈ ഷോയിലെ ഏറ്റവും മികച്ച പ്രതിദിന ബുക്കിംഗ്.
Content Highlights: Following in the footsteps of 'Leo', 'Jailer 2' is surging on BookMyShow. It has become the second Tamil film to sell the highest number of tickets per hour.