MG സര്‍വകലാശാല തെരഞ്ഞെടുപ്പ്: തൊടുപുഴ അല്‍ അസര്‍ ലോ കോളേജില്‍ യൂണിയന്‍ പിടിച്ച് KSU - SDPI അനുകൂല സഖ്യം

എസ്ഡിപിഐ അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ യങ് ഡെമൊക്രാറ്റ് സ്ഥാനാര്‍ത്ഥികള്‍ കെഎസ്‌യു പിന്തുണയില്‍ വിജയിച്ചു

MG സര്‍വകലാശാല തെരഞ്ഞെടുപ്പ്: തൊടുപുഴ അല്‍ അസര്‍ ലോ കോളേജില്‍ യൂണിയന്‍ പിടിച്ച് KSU - SDPI അനുകൂല സഖ്യം
dot image

ഇടുക്കി: തൊടുപുഴ അല്‍ അസര്‍ ലോ കോളേജില്‍ യൂണിയന്‍ പിടിച്ച് കെഎസ്‌യു-യങ് ഡെമൊക്രാറ്റ്സ് സഖ്യം. എസ്ഡിപിഐ അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ യങ് ഡെമൊക്രാറ്റ് സ്ഥാനാര്‍ത്ഥികള്‍ കെഎസ്‌യു പിന്തുണയില്‍ വിജയിച്ചു. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി സീറ്റുകള്‍ എസ്എഫ്‌ഐ വിജയിച്ചു. നറുക്കെടുപ്പിലൂടെയാണ് പ്രധാന സീറ്റിലേക്കുള്ള വിജയം.

Also Read:

എംജി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയില്‍ എസ്എഫ്‌ഐക്ക് വലിയ മുന്നേറ്റമാണുണ്ടായത്. 27 കോളേജില്‍ 22 ഇടത്തും എസ്എഫ്‌ഐ വിജയിച്ചു. മൂന്ന് കോളേജുകള്‍ കെഎസ്‌യുവില്‍ നിന്ന് എസ്എഫ്‌ഐ പിടിച്ചെടുത്തു. സെന്റ് ജോസഫ് കോളേജ് മൂലമറ്റം, ഐഎച്ച്ആര്‍ഡി കോളേജ് മുട്ടം, കാര്‍മല്‍ ഗിരി കോളജ് അടിമാലി എന്നീ കോളേജുകളാണ് കെഎസ്യുവില്‍ നിന്ന് പിടിച്ചെടുത്തത്. പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് എസ്എഫ്‌ഐല്‍ നിന്നും കെഎസ്‌യു പിടിച്ചെടുത്തു. പാവനാന്മ കോളജ് മുരിക്കാശേരി, മാര്‍സ്ലീവ കോളേജ് രാജമുടി എന്നിവ കെഎസ്‌യു നിലനിര്‍ത്തി.

Content Highlights: The college union election at Thodupuzha Al Azhar Law College saw candidates of SDPI’s student organisation Young Democrats securing seats with KSU support. SFI won the chairman, vice chairman and general secretary posts, while the outcome for a key post was decided through a draw of lots.

dot image
To advertise here,contact us
dot image