

സിനിമാ കുടുംബത്തിൽ നിന്നെത്തിയെങ്കിലും, സ്വന്തം അഭിനയശൈലിയും കഥാപാത്രങ്ങളൂം കൊണ്ട് വ്യത്യസ്തമായ വ്യക്തിത്വം സൃഷ്ടിച്ച താരമാണ് നടന് സൂര്യ. തമിഴ് സിനിമയിലെ പ്രശസ്ത നടനാണ് സുര്യയുടെ അച്ഛൻ ശിവകുമാർ. 1960കളുടെ അവസാനം സിനിമയിലെത്തിയ അദ്ദേഹം നൂറിലധികം തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഈഗോ ഹർട്ടായ ഒരു സംഭവത്തിനെക്കുറിച്ച് പറയുകയാണ് സൂര്യ. നടന്റെ ഏറ്റവും പുതിയ ചിത്രമായ 'വിശ്വനാഥ് ആൻഡ് സൺസ്' എന്ന സിനിമയുടെ പ്രമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'എന്റെ സുഹൃത്തിന്റെ കുടുംബത്തിലെ ഒരു വിവാഹച്ചടങ്ങിൽ വെച്ച് നടന്ന ഒരു സംഭവമുണ്ട്; ആ സുഹൃത്തിന് ഒരു മന്ത്രിയുടെ കുടുംബവുമായി ബന്ധമുണ്ടായിരുന്നു. ക്ഷണക്കത്ത് നൽകിയപ്പോൾ, ഞാൻ ആരാണെന്ന് ആ മന്ത്രി എന്നോട് ചോദിച്ചു. 'ശിവകുമാറിന്റെ മകൻ' എന്ന് എന്നെ പരിചയപ്പെടുത്തി, ഞാൻ അഭിനയരംഗത്തേക്ക് വരാൻ ഒരുങ്ങുകയാണെന്നും പറഞ്ഞു. അപ്പോൾ ആ മന്ത്രി ചോദിച്ചത്, "നീയും നിന്റെ അച്ഛൻ ചെയ്തതുതന്നെ ആവർത്തിക്കാൻ പോവുകയാണല്ലേ?" എന്നാണ്.
When #Suriya's Ego Got Triggered🔥:
— AmuthaBharathi (@CinemaWithAB) August 10, 2026
"There was one incident, where my friends family wedding was there & he was related to minister family. While we gave invitation, he asked me whom I was. They introduced as Sivakumar's son & I was just going to act. That minister said 'You are…
‘അച്ഛന്‍ അഭിനയിച്ച് സ്റ്റാറായതുകൊണ്ട് ആ പേരില്‍ കയറി, അദ്ദേഹത്തിന്റെ സ്‌റ്റൈല്‍ അനുകരിച്ച് കുറച്ചുകാലം പിടിച്ചു നില്‍ക്കാമല്ലേ, അടുത്ത ജനറേഷനും ഇത് തന്നെ ആവർത്തിക്കുമല്ലോ എന്ന് ചോദിച്ചു. ആ വാക്കുകള്‍ എനിക്ക് ട്രിഗറായി. എന്തിനാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് പോലും എനിക്കറിയില്ല. പക്ഷേ, അയാള്‍ പറഞ്ഞതുപോലെ ആകാതിരിക്കാനായിരുന്നു പിന്നീട് എന്റെ ശ്രമം. എനിക്ക് അന്ന് 23 വയസ് പ്രായമായിരിക്കും. അച്ഛനുമായി യാതൊരു സാമ്യവുമില്ലാത്ത, എന്റേതായ ഒരു പാത സ്വീകരിക്കാനാണ് ഞാൻ അങ്ങനെ ചെയ്തത്.

സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയാണ് വിശ്വനാഥ് ആൻഡ് സൺസ്. മമിതയാണ് സിനിമയിൽ നായികയായി എത്തുന്നത്.ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയത്. 85 കോടിയോളം രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്.
സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആൻഡ് സൺസ്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ്. സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസർ, പോസ്റ്ററുകൾ, ഗാനങ്ങൾ എന്നിവ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
Content Highlights: Actor Suriya shared an incident where a minister’s comment asking if he would repeat his father Sivakumar’s career path affected him deeply. He said the experience motivated him to avoid watching his father’s films and focus on building his own identity in cinema.