

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വൈവിധ്യമാര്‍ന്ന അഭിനേതാക്കളില്‍ ഒരാളായ ഫഹദ് ഫാസിലും, ബാഹുബലി പോലൊരു ഇതിഹാസ ചിത്രം സമ്മാനിച്ച ആര്‍ക്കാ മീഡിയ വര്‍ക്ക്‌സും, ബ്രഹ്‌മാണ്ഡ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ എസ്. എസ്. രാജമൗലിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ഫാന്റസി ചിത്രമാണ് 'ഡോണ്‍ട്ട് ട്രബിള്‍ ദ ട്രബിള്‍'. സിനിമയിലെ ആദ്യ ഗാനം ഇന്നലെ കൊച്ചിയിലെ സെന്റ് തെരേസാസ് കോളേജിൽ വെച്ച് പുറത്തിറക്കിയിരുന്നു. ഈ ഇവന്റിൽ നിന്നുള്ള ഫഹദിന്റെ വീഡിയോ ആണ് വൈറലാകുന്നത്.
കോളേജ് പിള്ളേർക്ക് ഒപ്പം പാട്ടിനൊത്ത് ആടിത്തിമിർക്കുന്ന ഫഹദിനെയാണ് വീഡിയോയിൽ കാണാനാകുന്നത്. നിമിഷനേരം കൊണ്ടാണ് ഈ വീഡിയോകൾ വൈറലായത്. 'ഫഹദിനെ ഇത്ര എനർജിയിൽ ഇതിന് മുൻപ് കണ്ടിട്ടില്ല', 'എന്താ ഒരു ആവേശം' എന്നിങ്ങനെയാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകൾ. പ്രേമലു എന്ന ചിത്രത്തിന്റെ വിജയകരമായ വിതരണത്തിലൂടെ നിര്‍മ്മാണരംഗത്തേക്ക് ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച എസ്. എസ്. കാര്‍ത്തികേയ, ഷോബു യാര്‍ലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവര്‍ ചേര്‍ന്നാണ് ഷോവിങ് ബിസിനസ്സ് ബാനറിലും ആര്‍ക്കാ മീഡിയാ വര്‍ക്ക്‌സിന്റെയും സഹകരണത്തോടെ ചിത്രം നിര്‍മ്മിക്കുന്നത്.
This is not the real FAFA😁😁😁
— Morvin Edward (@morvinedward) August 10, 2026
കാര്യമായിട്ട് എന്തോ സംഭവിച്ചിട്ടുണ്ട്😆#FahadFaasil ആവേശത്തിൽ 🔥 pic.twitter.com/mtdemm1kbr
കാല ഭൈരവ ഒരുക്കിയ പശ്ചാത്തല സംഗീതവും, ദൃശ്യങ്ങളുടെ മികവ് ഉയര്‍ത്തുന്ന മികച്ച ഛായാഗ്രഹണവും ടീസറിന് കൂടുതല്‍ ഭംഗി പകരുന്നു. ഫാന്റസിയും വിനോദവും സമന്വയിപ്പിച്ച 'ഡോണ്‍ട്ട് ട്രബിള്‍ ദ ട്രബിള്‍' 2026 സെപ്റ്റംബര്‍ 11-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പ്രഖ്യാപിക്കും.പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.
Content Highlights: Actor Fahadh Faasil's cheerful video of dancing and enjoying moments with children has gone viral on social media, winning appreciation from fans.