ദുൽഖർ അല്ലാതെ മറ്റാര്... ലക്കി ഭാസ്കറിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് വെങ്കി അറ്റ്ലൂരി

2024 ലെ ഗദ്ദർ തെലങ്കാന ഫിലിം അവാർഡുകളിലും ലക്കി ഭാസ്കർ മികച്ച നേട്ടമുണ്ടാക്കിയിരുന്നു. ദുൽഖറിന് സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ഉൾപ്പെടെ നാല് അവാർഡുകളാണ് സിനിമയ്ക്ക് ലഭിച്ചത്.

ദുൽഖർ അല്ലാതെ മറ്റാര്... ലക്കി ഭാസ്കറിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് വെങ്കി അറ്റ്ലൂരി
dot image

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത് 2024 ൽ ഒക്ടോബർ 31 ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ലക്കി ഭാസ്‌കര്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ചിത്രം 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു. തെലുങ്കിൽ ലക്കി ഭാസ്കറിന്റെ വിജയത്തോടെ ഹാട്രിക്ക് ബ്ലോക്ക്ബസ്റ്റർ ആണ് ദുൽഖർ സ്വന്തമാക്കിയത്. മലയാളത്തിൽ അല്ലാതെ മറ്റൊരു ഭാഷയിൽ 100 കോടി നേടുന്ന നടൻ എന്ന പേരും ലക്കി ഭാസ്കറിലൂടെ ദുൽഖർ സ്വന്തമാക്കിയിരുന്നു. സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ തന്നെ വെങ്കി അറ്റ്ലൂരി പറഞ്ഞിരുന്നു.

ഇപ്പോഴിതാ വീണ്ടും ഇത് ഉറപ്പിക്കുകയാണ് സംവിധായകൻ. സൂര്യയെ നായകനാക്കി റിലീസിന് തയ്യാറെടുക്കുന്ന 'വിശ്വനാഥ്‌ ആൻഡ് സൺസ്' എന്ന സിനിമയുടെ പ്രമോഷൻ ഭാഗമായി നടന്ന അഭിമുഖത്തിലാണ് വെങ്കി ഇക്കാര്യം പറയുന്നത്. ലക്കി ഭാസ്‌കറിന് തീര്‍ച്ചയായും രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ ആരായിരിക്കും നായകനെന്ന അവതാരകയുടെ ചോദ്യത്തിന് ദുല്‍ഖറായിരിക്കും ചിത്രത്തിലെ നായകനെന്നും അതല്ലാതെ മറ്റൊരെയും ആലോചിക്കാന്‍ സാധിക്കില്ലെന്നുമാണ് വെങ്കി പറഞ്ഞത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ലക്കി ഭാസ്കർ എന്ന പിരീഡ് ഡ്രാമ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്. മീനാക്ഷി ചൗധരി ആയിരുന്നു ചിത്രത്തിൽ നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകര്‍ന്നിരിക്കുന്നത്.

1980-1990 കാലഘട്ടത്തിലെ കഥയാണ് 'ലക്കി ഭാസ്‌കർ' പറഞ്ഞത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടായിരുന്നു ദുൽഖർ ചിത്രത്തില്‍ എത്തിയത്. 2024 ലെ ഗദ്ദർ തെലങ്കാന ഫിലിം അവാർഡുകളിലും ലക്കി ഭാസ്കർ മികച്ച നേട്ടമുണ്ടാക്കിയിരുന്നു. ദുൽഖറിന് സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ഉൾപ്പെടെ നാല് അവാർഡുകളാണ് സിനിമയ്ക്ക് ലഭിച്ചത്.

Content Highlights: Director Venky Atluri has revealed that a sequel to Lucky Bhaskar is in the works. The update has sparked anticipation among fans eager to see another chapter in the film’s story.

dot image
To advertise here,contact us
dot image