വിജയ് ദേവരകൊണ്ടയ്ക്ക് വമ്പൻ നഷ്ടം, ഡിസിയിലെ വേഷം നിരസിച്ച നടന് വിമർശനം, കളക്ഷനിൽ കുതിച്ച് ചിത്രം

കഥയില്‍ പുതുമയൊന്നുമില്ലാത്തതിനാല്‍ പിന്മാറുകയാണെന്ന് വിജയ് ദേവരകൊണ്ട അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് അരുണ്‍ മാതേശ്വരന്‍ ലോകേഷിനെ സമീപിച്ചത്.

വിജയ് ദേവരകൊണ്ടയ്ക്ക് വമ്പൻ നഷ്ടം, ഡിസിയിലെ വേഷം നിരസിച്ച നടന് വിമർശനം, കളക്ഷനിൽ കുതിച്ച് ചിത്രം
dot image

സംവിധായകന്‍ എന്ന നിലയില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച നിരവധി മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. ഇപ്പോഴിതാ നായകനായി അരങ്ങേറുന്ന ചിത്രത്തിലൂടെയും പ്രേക്ഷകരെ പിടിച്ചിരുത്തുകയാണ് ലോകേഷ് കനകരാജ്. ലോകേഷിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത 'ഡിസി'ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ലോകേഷിന് മുമ്പ് ഈ സിനിമയില്‍ നായകനാകേണ്ടിയിരുന്നത് വിജയ് ദേവരകൊണ്ടയായിരുന്നു. അരുണ്‍ മാതേശ്വരന്‍ തന്നോട് ഒരു കഥ പറഞ്ഞെന്നും അതിന്റെ ഡിസ്‌കഷനിലാണെന്നും നടന് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പിന്നീട് ഈ കഥയില്‍ പുതുമയൊന്നുമില്ലാത്തതിനാല്‍ പിന്മാറുകയാണെന്ന് വിജയ് ദേവരകൊണ്ട അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് അരുണ്‍ മാതേശ്വരന്‍ ലോകേഷിനെ സമീപിച്ചത്. ഇപ്പോഴിതാ സിനിമ നിരസിച്ചത് വിജയ് ദേവരകൊണ്ടായ്ക്ക് തീരാ നഷ്ടമാണെന്ന് പറയുകയാണ് സോഷ്യൽ മീഡിയ.

അതേസമയം, സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത് നാല് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് മാത്രമായി 30.65 കോടിയാണ് ചിത്രം നേടിയത്. ആഗോള കളക്ഷനായി 43.90 കോടിയും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. മികച്ച അഭിപ്രായം കണക്കിലെടുത്ത് സിനിമയ്ക്ക് കേരളത്തിലും സ്ക്രീൻ കൗണ്ട് കൂട്ടാൻ സാധ്യതയുണ്ട്. വാരാന്ത്യത്തിൽ സിനിമയ്ക്ക് മികച്ച കളക്ഷൻ നേടാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ.

അനിരുദ്ധിന്റെ ഗംഭീര മ്യൂസിക് ആണ് സിനിമയുടെ നട്ടെല്ല് എന്നും പലരും എക്സിൽ കുറിക്കുന്നുണ്ട്. അനിരുദ്ധിന്റെ കരിയർ ബെസ്റ്റ് ചിത്രമാണ് ഡിസി എന്നും അദ്ദേഹം നാഷണൽ അവാർഡ് അർഹിക്കുന്നു എന്നും കമന്റുകളുണ്ട്. നായികമാരായി എത്തിയ സഞ്ജനയുടെയും വാമികയുടെയും പ്രകടനങ്ങൾക്കും കയ്യടി ലഭിക്കുന്നുണ്ട്. അരുണിന്റെ ചിത്രങ്ങളിലെ ഏറ്റവും മികച്ച സിനിമയാണ് ഇത് എന്നും അഭിപ്രായങ്ങളുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Content Highlights: Vijay Deverakonda has reportedly faced criticism for turning down a role in a DC movie. Meanwhile, the film has witnessed a significant increase in box-office collections, drawing attention from audiences and the film industry.

dot image
To advertise here,contact us
dot image