വിനോദിനെയും ആയിഷയെയും ഒന്നിപ്പിച്ച ആ കൊച്ചുകുട്ടിയെ ഓര്‍മയുണ്ടോ?

തട്ടത്തിന്‍ മറയത്തില്‍ അഭിനയിച്ച കൊച്ചുകുട്ടിയെ 14 വര്‍ഷങ്ങള്‍ക്കു ശേഷം നിവിന്‍ പോളി വീണ്ടും കണ്ടുമുട്ടി

വിനോദിനെയും ആയിഷയെയും ഒന്നിപ്പിച്ച ആ കൊച്ചുകുട്ടിയെ ഓര്‍മയുണ്ടോ?
dot image

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി നിവിന്‍ പോളി മാറുന്നത് തട്ടത്തിന്‍ മറയത്ത്് എന്ന സിനിമയിലൂടെയാണ്. ഇപ്പോഴും അതേ ഇഷ്ടം പ്രേക്ഷകര്‍ക്ക് ഇടയില്‍ നില നിര്‍ത്താന്‍ നിവിന് കഴിഞ്ഞിട്ടുണ്ട്. തട്ടത്തിന്‍ മറയത്ത് മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയിലുണ്ടാക്കിയ സ്വാധീനം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതായിരുന്നു. ആ സിനിമയിലെ ഡയലോഗുകളെല്ലാം എല്ലാവര്‍ക്കും കാണാ പാഠമാണെന്ന് തന്നെ പറയാം.

തട്ടത്തിന്‍ മറയത്തിലെ ഏറ്റവും മനോഹരമായ സീനുകളിലൊന്നില്‍ നിവിനൊപ്പം അഭിനയിച്ചൊരു കൊച്ചു മിടുക്കിയുണ്ട്. ആയിഷയെ കാണാന്‍ ആശുപത്രിയിലെത്തിയ വിനോദിന് സ്റ്റെന്‍സില്‍ നല്‍കുകയും മറ്റാര്‍ക്കും അറിയാത്ത കോഡ് ഭാഷ പഠിപ്പിക്കുകയും ചെയ്തൊരു കൊച്ചു മിടുക്കി. 14 വര്‍ഷങ്ങള്‍ക്കിപ്പുറം വിനോദ് ആ കുട്ടിയെ കണ്ടുമുട്ടിയിരിക്കുകയാണ്.

പുതിയ ചിത്രം ബത്ലഹേം കുടുംബ യൂണിന്റെ പ്രൊമോഷന്റെ ഭാഗമായി എറണാകുളം സെന്റ് തെരാസസില്‍ എത്തിയതായിരുന്നു. വേദിയില്‍ നിവിന്‍ സംസാരിക്കുന്നതിനിടെ സ്‌ക്രീനില്‍ തട്ടത്തിന്‍ മറയത്തിലെ രംഗം പ്ലേ ചെയ്തു. പിന്നാലെ അന്നത്തെ കൊച്ചുകുട്ടി നിവിന് മുന്നിലേക്ക് എത്തുകയായിരുന്നു. അന്നത്തെ കൊച്ചുമിടുക്കി ഇന്ന് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. വേദിയിലെത്തിയ പെണ്‍കുട്ടിയ്ക്ക് കൈ നല്‍കിയ നിവിന്‍ ഇത് വലിയ സര്‍പ്രൈസ് ആയെന്നും പറയുന്നുണ്ട്.

2012 ലാണ് തട്ടത്തിന്‍ മറത്ത് പുറത്തിറങ്ങുന്നത്. വിനീത് ശ്രീനിവാസനൊരുക്കിയ ചിത്രമാണ് തട്ടത്തിന്‍ മറയത്ത്. ഇഷ തല്‍വാര്‍ ആയിരുന്നു ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, ശ്രീനിവാസന്‍, ഭഗത് മാനുവല്‍, സണ്ണി വെയ്ന്‍, മനോജ് കെ ജയന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു.

Content Highlights: Nivin Pauly reunited with the child actor from Thattathin Marayathu after 14 years

dot image
To advertise here,contact us
dot image