ടോക്സിക്കിനോട് ആദ്യം നോ പറഞ്ഞു, 20 വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്; നയൻ‌താര

ഒന്നിലധികം താരങ്ങൾ ഒരേ പ്രാധാന്യത്തിലെത്തുന്ന ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ എനിക്ക് സാധാരണയായി ചെറിയ മടിയുണ്ട്.

ടോക്സിക്കിനോട് ആദ്യം നോ പറഞ്ഞു, 20 വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്; നയൻ‌താര
dot image

യഷ്–ഗീതു മോഹന്‍ദാസ് കൂട്ടുകെട്ടിന്‍റെ 'ടോക്സിക്; എ ഫെയറിടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്പ്സ്' റിലീസിനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവന്നിരുന്നു. ബെംഗളൂരുവിലാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ ലോഞ്ചിങ് ചടങ്ങ് നടന്നത്. നയൻതാരയും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. സംവിധായിക ഗീതു മോഹൻദാസും താനും തമ്മിലുള്ള 20 വർഷത്തോളം നീണ്ട മനോഹരമായ സിനിമാ സൗഹൃദത്തെക്കുറിച്ചും വേദിയിൽ നയൻതാര ഓർത്തു. മലയാളത്തിൽ രാപ്പകൽ എന്ന മമ്മൂട്ടി നായകനായ ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

'ഗീതു, നിങ്ങളെക്കുറിച്ച് ഞാൻ എന്തുപറയാൻ? ഞങ്ങൾക്ക് വളരെ നീണ്ടതും മനോഹരവുമായ ഒരു യാത്രയുണ്ടായിരുന്നു. ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അവൾ ഈ ചിത്രത്തിനായി ആദ്യം വിളിച്ചപ്പോൾ എനിക്ക് വലിയ ഉറപ്പില്ലായിരുന്നു, കാരണം ഇതിൽ ഒരുപാട് അഭിനേതാക്കളുണ്ട്. ഒന്നിലധികം താരങ്ങൾ ഒരേ പ്രാധാന്യത്തിലെത്തുന്ന ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ എനിക്ക് സാധാരണയായി ചെറിയ മടിയുണ്ട്. അതിനാൽ അവൾ വിളിച്ചപ്പോൾ ഞാൻ ആദ്യം 'ഇല്ല' എന്ന് പറഞ്ഞു. എന്നാൽ അവൾ എന്നോട് ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു. അങ്ങനെ കഥ കേൾക്കാൻ ഞാൻ സമ്മതിച്ചു.

എന്നാൽ കഥ പറഞ്ഞ നിമിഷം മുതൽ അവരുടെ അവിശ്വസനീയമായ കാഴ്ചപ്പാട് കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി. ഗീതു ഒരു മികച്ച സംവിധായിക എന്നതിലുപരി, ഓരോ അഭിനേതാവിനെയും സ്വന്തം കൈപിടിച്ച് പ്രയാസകരമായ നിമിഷങ്ങളിൽ കൂടെനിർത്തി പരിചരിച്ച അത്ഭുതകരമായ ഒരു വനിതയാണ്. താൻ ഒപ്പം ജോലി ചെയ്യുന്ന എല്ലാവരോടും അവൾക്ക് അഗാധമായ സ്നേഹവും കരുതലുമുണ്ട്. ഗീതു, ഞങ്ങൾ എല്ലാവരും നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു." നയൻതാര പറഞ്ഞു.

ഓഗസ്റ്റ് 26ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും. യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഡബ്ബ് പതിപ്പുകൾ ഒരുക്കുന്ന ചിത്രം, ആഗോള പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്. സാങ്കേതികമായി മികച്ചൊരു ടീമും ചിത്രത്തിനുണ്ട്.

Content Highlights: Nayanthara has shared nostalgic memories of acting alongside filmmaker Geetu Mohandas around 20 years ago, recalling their early days in cinema and their journey since then.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us