മഹാരാഷ്ട്ര ബാരാമതിയിൽ ലാൻഡിങിനിടെ വിമാനം തകർന്നുവീണു

വിമാനത്തിന് നിസാര കേടുപാടുകള്‍ സംഭവിച്ചതായാണ് പ്രാഥമിക വിവരം

മഹാരാഷ്ട്ര ബാരാമതിയിൽ ലാൻഡിങിനിടെ വിമാനം തകർന്നുവീണു
dot image

മഹാരാഷ്ട്ര: ബാരാമതി വിമാനത്താവളത്തില്‍ സ്വകാര്യ പരിശീലന വിമാനം ലാന്‍ഡിങിനിടെ തകര്‍ന്നുവീണു. ഞായറാഴ്ച ഉച്ചക്ക് 12.35 ഓടെ റണ്‍വേയ്ക്ക് സമീപമുള്ള വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ ആളപായമില്ല. വിമാനത്തിന് നിസാര കേടുപാടുകള്‍ സംഭവിച്ചതായാണ് പ്രാഥമിക വിവരം.

മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രി അജിത് പവാര്‍ ജനുവരി 28 ന് ബാരാമതിയില്‍ സമാനമായ ഒരു അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. അന്നത്തെ അപകടത്തില്‍ അജിത് പവാറിനെ കൂടാതെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍, അറ്റന്‍ഡന്റ് ,കോക്ക്പിറ്റ് ക്രൂ-പൈലറ്റ്-ഇന്‍-കമാന്റ് സുമിത് കപൂര്‍, ഫസ്റ്റ് ഓഫീസര്‍ ശംഭവി പഥക് എന്നിവരും കൊല്ലപ്പെട്ടിരുന്നു.

മെയ് 13 ന് ബാരാമതിയില്‍ എയര്‍സ്ട്രിപ്പ് ഏരിയക്ക് സമീപമുള്ള ഗോജുബാവിയില്‍ ഒരു സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് തകര്‍ന്നുവീണിരുന്നു. അന്നത്തെ അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

Content Highlight : A plane crashed while landing in Baramati, Maharashtra

dot image
To advertise here,contact us
dot image