പ്രണവിനെ നായകനാക്കിയും ആശിഷിനെ വില്ലനാക്കിയും ഒരു സിനിമ മനസ്സിലുണ്ടായിരുന്നു: ആന്റണി പെരുമ്പാവൂർ

'പ്രണവ് സിനിമയിൽ വന്നതിനുശേഷം ഇക്കാര്യം ഒരുപാട് തവണ ഞങ്ങൾ ചർച്ച ചെയ്തതാണ്. ഞങ്ങളുടെ സംസാരത്തിൽ വന്നതാണ്'

പ്രണവിനെ നായകനാക്കിയും ആശിഷിനെ വില്ലനാക്കിയും ഒരു സിനിമ മനസ്സിലുണ്ടായിരുന്നു: ആന്റണി പെരുമ്പാവൂർ
dot image

നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് തുടക്കം എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. വിസ്മയ മോഹൻലാൽ നായികയായി എത്തുന്ന സിനിമയിൽ വില്ലൻ വേഷത്തിലാണ് ആശിഷ് എത്തുന്നത്. ഇപ്പോഴിതാ തുടക്കത്തിനും മുൻപ് പ്രണവിനെ വില്ലനാക്കിയും ആശിഷിനെ നായകനാക്കിയും ഒരു സിനിമ ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നു എന്ന് തുറന്നുപറയുകയാണ് ആന്റണി പെരുമ്പാവൂർ.

Also Read:

'ഞാനെന്റെ ഇഷ്ടങ്ങൾ പറയുന്ന സമയത്ത് കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നയാളാണ് ആഷിഷ്. പ്രണവിനെയും ആഷിഷിനെയും ഒരുമിപ്പിച്ച് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പ്രണവ് സിനിമയിൽ വന്നതിനുശേഷം ഇക്കാര്യം ഒരുപാട് തവണ ഞങ്ങൾ ചർച്ച ചെയ്തതാണ്. ഞങ്ങളുടെ സംസാരത്തിൽ വന്നതാണ്. പ്രണവ് നായകനും ആഷിഷ് വില്ലനുമായി ഒരു സിനിമയായിരുന്നു മനസിൽ. അപ്പോൾ പ്രണവ് പറയും, ചേട്ടൻ പ്ലാൻ ചെയ്തോ, ഞാൻ വില്ലൻ, ആഷിഷ് നായകൻ എന്ന്', ആന്റണിയുടെ വാക്കുകൾ. തുടക്കം എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ആശീർവാദ് സിനിമാസ് തയ്യാറാക്കിയ പ്രത്യേക ചാറ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, മികച്ച പ്രതികരണമാണ് തുടക്കത്തിന് ലഭിക്കുന്നത്. ജൂഡ് ആന്തണിയാണ് ചിത്രത്തിന്റെ സംവിധായകന്‍.വിസ്മയയുടെ അരങ്ങേറ്റ ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലുമെത്തുന്നുണ്ട്. സായ് കുമാര്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജൂഡ് സംവിധാനം ചെയ്ത തുടക്കത്തിന്റെ തിരക്കഥ ലിനീഷ് നെല്ലിക്കലും അഖില്‍ കൃഷ്ണയും ജൂഡും ചേര്‍ന്നാണ് എഴുതിയത്. സംഗീതം ജേക്സ് ബിജോയിയും ഛായാഗ്രഹണം ജോമോന്‍ ടി ജോണും എഡിറ്റിങ് ചമന്‍ ചാക്കോയും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്ലെല്ലാം മോഹന്‍ലാലും സുചിത്രവും സജീവ സാന്നിധ്യമായി ഉണ്ടായിരുന്നു.

Content Highlights: Antony Perumbavoor revealed that he had once envisioned a film featuring Pranav Mohanlal as the hero and Ashish Vidyarthi as the antagonist. The filmmaker shared details about the project idea.

dot image
To advertise here,contact us
dot image