ഇന്ത്യന്‍ ബോക്സ് ഓഫീസിനെ ഞെട്ടിച്ച് നോളൻ, അപൂര്‍വ്വ നേട്ടവുമായി ഒഡീസി

ഇന്ത്യയില്‍ ഇതുവരെ ഉണ്ടായ ഐമാക്സ് റിലീസുകളില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ് ഒഡീസി

ഇന്ത്യന്‍ ബോക്സ് ഓഫീസിനെ ഞെട്ടിച്ച് നോളൻ, അപൂര്‍വ്വ നേട്ടവുമായി ഒഡീസി
dot image

തന്‍റെ ഓരോ സിനിമയിലൂടെയും കാഴ്ചക്കാരെ ഞെട്ടിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ഓരോ സിനിമയ്ക്കായും കാത്തിരിക്കുന്നവർ ഏറെയാണ്. 'ഓപ്പൺഹൈമർ' എന്ന ചിത്രത്തിന് ശേഷം ക്രിസ്റ്റഫർ നോളൻ ഒരുക്കുന്ന 'ദി ഒഡീസി' എന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. കേരളത്തിലും സിനിമയ്ക്ക് മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ ഇന്ത്യയിൽ നിന്ന് ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ് ചിത്രം.

ഇന്ത്യയില്‍ ഇതുവരെ ഉണ്ടായ ഐമാക്സ് റിലീസുകളില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ് ഒഡീസി. ഇന്ത്യയിലെ 34 ഐമാക്സ് സ്ക്രീനുകളില്‍ നിന്നായി 63 കോടിയാണ് ഒഡീസ്സി നേടിയിരിക്കുന്നത്. ക്രിസ്റ്റഫര്‍ നോളന്‍റെ തന്നെ ഓപണ്‍ഹെയ്മറിന്‍റെ ഇന്ത്യയിലെ ഐമാക്സ് റിലീസിലെ ലൈഫ് ടൈം കളക്ഷനെ വെറും 17 ദിവസം കൊണ്ട് ഒഡീസി മറികടന്നു. 50 കോടി ആയിരുന്നു ഓപണ്‍ഹെയ്‍മറിന്‍റെ കളക്ഷന്‍. രണ്ടു സിനിമകളും ഒരു സംവിധായകന്റെ ആണെന്നതാണ് കൗതുകകരം.

റിലീസിന് ഒരു വർഷം മുമ്പേ തിരഞ്ഞെടുത്ത ചില തിയേറ്ററുകളിലേക്കുള്ള സിനിമയുടെ ടിക്കറ്റ് വില്പന ആരംഭിച്ചിരുന്നു.ഗ്രീക്ക് മഹാകവി ഹോമറിന്‍റെ ഇതിഹാസ കാവ്യമായ ദി ഒഡീസിയെ അടിസ്ഥാനമാക്കിയാണ് നോളൻ ദി ഒഡീസി ഒരുക്കുന്നത്. യൂണിവേഴ്സൽ പിക്ചേഴ്സ് ആണ് സിനിമ നിർമിക്കുന്നത്. പൂർണ്ണമായും ഐമാക്സ് ഫിലിം ക്യാമറകൾ ഉപയോഗിച്ചാണ് ഈ സിനിമ ചിത്രീകരിച്ചത്. 24 പുസ്തകങ്ങളായി തിരിച്ചിരിക്കുന്ന മഹാകാവ്യമാണ് ഒഡീസി.

ട്രോജൻ യുദ്ധത്തിന് ശേഷം ഗ്രീസിന്‍റെ നിര്‍ണ്ണായക വിജയം ഉറപ്പാക്കിയ ഇത്താക്കയിലെ രാജാവായ ഒഡീസിയസിന്‍റെ അപകടകരമായ മടക്കയാത്രയാണ് ഈ ഇതിഹാസത്തില്‍ പറയുന്നത്. നോളന്റെ എപ്പിക് ആക്ഷൻ ഫാന്റസിയിൽ നടൻ മാറ്റ് ഡാമൺ, നിത്യനായകനായ ഒഡീഷ്യസായി അഭിനയിക്കും. ടോം ഹോളണ്ട്, ആനി ഹാത്ത്വേ, ജോൺ ബെർന്താൽ, സെൻഡായ, ലുപിറ്റ ന്യോങ്കോ, റോബർട്ട് പാറ്റിൻസൺ, ചാർലിസ് തെറോൺ, മിയ ഗോത്ത് എന്നിവരും ചിത്രത്തിലുണ്ട്.

Content Highlights: Christopher Nolan’s The Odyssey has achieved a historic milestone by becoming the highest-grossing IMAX release in India. The film’s strong performance in premium IMAX screens contributed significantly to its record-breaking box-office run, making it one of the biggest Hollywood successes in the Indian market.

dot image
To advertise here,contact us
dot image