

സൂര്യ നായകനായ ആർജെ ബാലാജി ചിത്രം കറുപ്പ് ഇന്ന് റിലീസിനെത്തി. തൃഷയാണ് ചിത്രത്തിൽ നായികാവേഷത്തിലുള്ളത്. ചിത്രത്തിന്റെ ആദ്യഷോ കാണാൻ ചെന്നൈയിലെ രോഹിണി തിയേറ്ററിൽ നടി എത്തിയിരുന്നു. പ്രദർശനം കഴിഞ്ഞു മടങ്ങവെ ആരാധകർക്കിടയിൽനിന്നുള്ള തൃഷയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
കാറിനുള്ളിൽ തൃഷ ഇരിക്കുന്നത് കാണാം. കാറിന്റെ നാലുഭാഗത്തുനിന്നും ആരാധകർ തൃഷയുടെ ചുറ്റും കൂടിയിട്ടുണ്ട്. ഇതിനിടെ ഡ്രൈവർ സീറ്റിനടുത്തെ വിൻഡോയിൽക്കൂടി ഒരു ആരാധകൻ തൃഷയോട് പറഞ്ഞ വാക്കുകളും അതിന് നടി നൽകിയ മറുപടിയുമാണ് വൈറൽ വീഡിയോയിൽ ശ്രദ്ധനേടുന്നത്. 'ദളപതിയെ അന്വേഷിച്ചൂ എന്ന് പറയൂ', എന്നായിരുന്നു ആരാധകൻ തൃഷയോട് പറഞ്ഞത്. ഇതിന് തലയാട്ടിയ തൃഷ, 'ഉറപ്പായും' എന്നും മറുപടി നൽകി. തുടർന്ന് ഫോണിൽ നോക്കി ചിരിയടക്കാൻ ശ്രമിക്കുന്ന തൃഷയേയും വീഡിയോയിൽ കാണാം. നിറയെ കമന്റുകൾ ആണ് ഈ വീഡിയോക്ക് താഴെ വരുന്നത്.
അതേസമയം, മികച്ച പ്രതികരണം ആണ് കറുപ്പിന് ലഭിക്കുന്നത്. സൂര്യയുടെ വമ്പൻ കംബാക്ക് ആണ് കറുപ്പ് എന്നാണ് അഭിപ്രായങ്ങൾ. മിഴ്നാട്ടിൽ ചിത്രം ആദ്യ ദിനം റെക്കോർഡ് കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ. സമ്മിശ്ര പ്രതികരണമാണെങ്കിലും കേരളത്തിലും വമ്പൻ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്. എല്ലായിടത്തും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. സിനിമയിലെ ആദ്യ പകുതി ഗംഭീരമാണെന്നും എന്നാൽ രണ്ടാം പകുതിയിൽ ചിലയിടങ്ങളിൽ സിനിമ മുഷിപ്പിക്കുന്നുണ്ടെന്നുമാണ് കമന്റുകൾ.
"Thalapathy ah kettenu sollunga"
— Deepu (@deepu_drops) May 15, 2026
Trisha replies, "Kandipa" 😅❤️ pic.twitter.com/CLZUTP3QIn
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പില്‍ എത്തുന്നത്. വൈറല്‍ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകന്‍ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. പ്രദര്‍ശനം ആരംഭിച്ചതോടെ ചിത്രത്തിന് മികച്ച ബുക്കിങ്ങാണ് ലഭിക്കുന്നത്.
Content Highlights: Trisha viral video about thalapathy vijay comment goes viral