'ചെയ്യാത്ത കുറ്റത്തിനാണ് കേസെടുത്തത്, ഭരണ മാറ്റത്തില്‍ സന്തോഷം'; മൈക്ക് ഓപ്പറേറ്റര്‍ രഞ്ജിത്ത്

ഉമ്മന്‍ചാണ്ടി അനുസ്മരണത്തിനിടെ പിണറായി വിജയന്‍ സംസാരിച്ചപ്പോള്‍ മൈക്കില്‍ നിന്ന് ഹൗളിംഗ് കേട്ടതിന് രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നു

'ചെയ്യാത്ത കുറ്റത്തിനാണ് കേസെടുത്തത്, ഭരണ മാറ്റത്തില്‍ സന്തോഷം'; മൈക്ക് ഓപ്പറേറ്റര്‍ രഞ്ജിത്ത്
dot image

തിരുവനന്തപുരം: ഭരണ മാറ്റത്തില്‍ സന്തോഷമുണ്ടെന്ന് മൈക്ക് ഓപ്പറേറ്റര്‍ രഞ്ജിത്ത്. ചെയ്യാത്ത തെറ്റിനാണ് തന്നെ ഉപദ്രവിച്ചതും കോടതി കയറ്റിയതും. പിണറായി തോറ്റതില്‍ അതിയായ സന്തോഷമുണ്ടെന്നും സൈബര്‍ ഇടങ്ങളില്‍ ആക്രമണം തുടരുന്നതായും മൈക്ക് ഓപ്പറേറ്റര്‍ രഞ്ജിത്ത് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

അയ്യങ്കാളി ഹാളില്‍ സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തിനിടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുമ്പോള്‍ മൈക്കില്‍ നിന്ന് ഹൗളിംഗ് കേട്ടിരുന്നു. ഇതിന് പിന്നാലെ ഗൂഢാലോചന കുറ്റം ആരോപിച്ച് രഞ്ജിത്തിനെതിരെ കേസെടുക്കുകയും സൗണ്ട് സിസ്റ്റം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. സംഭവം വലിയ വിവാദമായതോടുകൂടിയാണ് കന്റോണ്‍മെന്റ് പോലീസ് മൈക്ക് സിസ്റ്റം വിട്ടു നല്‍കിയത്.

കേസെടുത്തത് അറിഞ്ഞപ്പോള്‍ ആദ്യം ചിരിയാണ് വന്നതെന്നും ഉണ്ടായത് സാങ്കേതിക പ്രശ്‌നം മാത്രമാണെന്നും അന്ന് രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വയറില്‍ ബാഗ് വീണപ്പോഴാണ് ഹൗളിംഗ് ഉണ്ടായത് ആറ് സെക്കന്‍ഡിനുള്ളില്‍ പ്രശ്‌നം പരിഹരിച്ചുവെന്നും അന്ന് രഞ്ജിത്ത് പറഞ്ഞിരുന്നു.

മൈക്ക് തകരാറായ സംഭവത്തില്‍ പൊലീസ് അന്ന് എഫ്‌ഐആര്‍ ഇട്ടിരുന്നു. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പ്രതി പ്രവര്‍ത്തിച്ചുവെന്നായിരുന്നു എഫ്‌ഐആറിലുള്ളത്. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ മൈക്കില്‍ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്‌നമുണ്ടാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു.

Content Highlights: Mic operator files case at Oommen Chandy memorial meeting, says he is happy with change of government

dot image
To advertise here,contact us
dot image