ബേസിൽ-ടൊവിനോ കോമ്പോ വക കംപ്ലീറ്റ് എന്റർടെയ്നർ; അതിരടി റൺ ടൈം വിവരങ്ങൾ പുറത്ത്

മലയാളത്തിലെ ഏറ്റവും വലിയ ഹൈപ്പുള്ള ചിത്രമായ ദൃശ്യം ത്രീ പുറത്തിറങ്ങുന്നതിന് ഒരാഴ്ച മുൻപാണ് അതിരടിയുടെ എൻട്രി

ബേസിൽ-ടൊവിനോ കോമ്പോ വക കംപ്ലീറ്റ് എന്റർടെയ്നർ; അതിരടി റൺ ടൈം വിവരങ്ങൾ പുറത്ത്
dot image

ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ് അതിരടി. റിയാ ഷിബു എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ. ഇപ്പോഴിതാ സിനിമയുടെ റൺ ടൈമിനെക്കുറിച്ചുള്ള അപ്‌ഡേറ്റ് ആണ് ശ്രദ്ധ നേടുന്നത്.

Also Read:

രണ്ട് മണിക്കൂർ 38 മിനിറ്റാണ് സിനിമയുടെ നീളം എന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ ഒടിടി അവകാശം സോണി ലൈവ് സ്വന്തമാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. മെയ് 14 നാണ് സിനിമയുടെ റിലീസ്. നേരത്തെ സിനിമയിലെ ആദ്യത്തെ ഗാനം പുറത്തുവന്നിരുന്നു. 'IYKYK' എന്ന് തുടങ്ങുന്ന ഗാനം ബേസിൽ ജോസഫും റിയ ഷിബുവും തമ്മിലുള്ള റൊമാന്റിക് ഗാനമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. വിഷ്ണു വിജയ് ആണ് ഗാനത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ഫെജോ, പൂർണിമ കണ്ണൻ എന്നിവർ ആലപിച്ച ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് സുഹൈൽ കോയ ആണ്. മലയാളത്തിലെ ഏറ്റവും വലിയ ഹൈപ്പുള്ള ചിത്രമായ ദൃശ്യം ത്രീ പുറത്തിറങ്ങുന്നതിന് ഒരാഴ്ച മുൻപാണ് അതിരടിയുടെ എൻട്രി. മെയ് 21 നാണ് ദൃശ്യം 3 തിയേറ്ററിൽ എത്തുന്നത്.

Also Read:

നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസര്‍മാര്‍. സാം ബോയ് എന്ന് വിളിപ്പേരുള്ള ഒരു കോളേജ് വിദ്യാര്‍ത്ഥിയായാണ് ബേസില്‍ ഈ ചിത്രത്തിലഭിനയിക്കുന്നത്. കാമ്പസിന്റെ പശ്ചാത്തലത്തില്‍ ആക്ഷനും കോമഡിയും കോര്‍ത്തിണക്കി ഒരുക്കുന്ന ഒരു പക്കാ ഫെസ്റ്റിവല്‍ ചിത്രമായാണ് അതിരടി ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ വെക്കേഷന്‍ കാലത്ത് എല്ലാത്തരം പ്രേക്ഷകര്‍ക്കും തീയേറ്ററില്‍ വന്നു ആഘോഷിച്ചു കാണാവുന്ന രീതിയിലാണ് ചിത്രം എത്തുന്നത്. പ്രേക്ഷകരുടെ ഇഷ്ട താരമായ ബേസില്‍ ജോസഫിന്റെ ആദ്യ നിര്‍മ്മാണ സംരംഭം എന്ന നിലയിലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഏറെ വലുതാണ്. മിന്നല്‍ മുരളിക്ക് ശേഷം ബേസില്‍ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.

Content Highlights: Tovino-basil film Athiradi complete censor details and run time out now

dot image
To advertise here,contact us
dot image