

സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിലീപിന്റെ പുതിയ ചിത്രം 'D152'ന്റെ ടൈറ്റിലും, ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. 'നീക്കം' (Neekkam) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ജഗൻ ഷാജി കൈലാസാണ്. ഉർവ്വശി തിയേറ്റേഴ്സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്ദീപ് സേനനും അലക്സ് ഇ കുര്യനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. രഘു സുഭാഷ് ചന്ദ്രൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും മനു ആലുക്കൽ പ്രൊജക്റ്റ് ഡിസൈനറായും പ്രവർത്തിക്കുന്നു.
ടൈറ്റിൽ ഡിസൈൻ, പല ലെയറുകളിലുള്ള സിനിമയുടെ ഗൗരവമേറിയ പ്രമേയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജഗൻ ഷാജി കൈലാസിന്റെ വ്യത്യസ്തമായ സംവിധാന ശൈലിയിൽ ദിലീപിന്റെ പുത്തൻ വേഷപ്പകർച്ച കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം ഉടൻ തന്നെ ഉർവ്വശി തിയേറ്റേഴ്സ് റിലീസ് തീയേറ്ററുകളിൽ എത്തിക്കും.

വിബിൻ ബാലചന്ദ്രൻ തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ പേരുകൾ ഏറെ ശ്രദ്ധേയമാണ്. ദീപക് ദേവാണ് സംഗീതസംവിധാനവും മുജീബ് മജീദ് പശ്ചാത്തലസംഗീതവും നിർവ്വഹിക്കുന്നു. ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, ചിത്രസംയോജനം സൂരജ് ഇ എസ്, പ്രൊഡക്ഷൻ ഡിസൈൻ; സന്തോഷ് രാമൻ, മേയ്ക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രലങ്കാരം: സമീറ സനീഷ്, ആർട്ട്: സുനിൽ ലാവണ്യ, പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ് ഏറ്റുമാനൂർ, ആക്ഷൻ: മഹേഷ് മാത്യു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്യാമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ: മുകേഷ് വിഷ്ണു, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്.
പി.ആർ.ഓ : പ്രതീഷ് ശേഖർ.
Content Highlights: Actor Dileep will play the lead role in the upcoming Malayalam film ‘Neekam,’ directed by Jagan Shaji Kailas. The makers have officially unveiled the title and first look poster of the movie. The announcement has generated strong buzz among fans, with expectations rising for this new collaboration in Malayalam cinema.