

നിരവധി ആരാധകരുള്ള സംവിധായകൻ ആണ് മണിരത്‌നം. അദ്ദേഹത്തിന്റെ റൊമാന്റിക് സിനിമകൾക്ക് നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ തഗ് ലൈഫിന് ശേഷം അടുത്ത സിനിമയുമായി എത്തുകയാണ് മണിരത്‌നം. ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന അടുത്ത മണിരത്‌നം ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സായ് പല്ലവിയും വിജയ് സേതുപതിയുമാണ്.
ചെക്ക ചിവന്ത വാനം, പൊന്നിയൻ സെൽവൻ 1, 2 വിന് ശേഷം ലൈക്കയുമായി മണിത്തണം കൈകോർക്കുന്ന സിനിമയാണിത്. എ ആർ റഹ്‌മാൻ ആണ് ഈ സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് 15 കോടിയ്ക്ക് ടി സീരീസ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. ഒരു റൊമാന്റിക് ചിത്രമാണ് ഇതെന്നാണ് റിപ്പോർട്ട്. അവസാനമായി പുറത്തുവന്ന മണിരത്‌നം ചിത്രം തഗ് ലൈഫ് ബോക്സ് ഓഫീസിൽ വലിയ പരാജയമാണ് നേടിയത്. കമൽഹാസനും മണിരത്‌നവും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച തഗ് ലൈഫ് എന്ന സിനിമ ഏറെ പ്രതീക്ഷകളുമായാണ് തിയേറ്ററുകളിലെത്തിയത്. എന്നാൽ ആ പ്രതീക്ഷകൾ അസ്ഥാനത്താക്കിയുള്ള പ്രേക്ഷക പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്.
Vijay Sethupathi.
— Lets Cinema (@letscinema) March 20, 2026
Sai Pallavi.
Mani Rathnam.
AR Rahman. pic.twitter.com/RdrCN06Tys
ചിത്രം മുടക്കുമുതൽ പോലും നേടാതെയാണ് തിയേറ്റർ വിട്ടത്. തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്നും 50 കോടി പോലും കടക്കാന്‍ ചിത്രത്തിനായിരുന്നില്ല. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം പൂര്‍ത്തിയാക്കിയത്.
Content Highlights: Maniratnam join hands with Vijay sethupathi and sai pallavi for his next film