കലാഭവന്‍ സരിഗയ്ക്ക് കൈകൊടുക്കാതെ ശങ്കര്‍; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

കലാഭവന്‍ മണി പുരസ്‌കാര ചടങ്ങിലാണ് സംഭവം

കലാഭവന്‍ സരിഗയ്ക്ക് കൈകൊടുക്കാതെ ശങ്കര്‍; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
dot image

അവാര്‍ഡ്ദാന ചടങ്ങില്‍ കലാഭവന്‍ സരിഗയ്ക്ക് കൈകൊടുക്കാതെ നടന്‍ ശങ്കര്‍. കൊച്ചി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന കലാഭവന്‍ മണി അനുസ്മരണ ചടങ്ങിലാണ് സംഭവം. നാടന്‍പാട്ട്, മിമിക്രി അഭിനയം എന്നീ മേഖലകളിലെ മികവിന് താരത്തിന് കലാഭവന്‍ മണി അവാര്‍ഡ് ലഭിച്ചിരുന്നു. ഈ അവാര്‍ഡ് കൈമാറ്റ ചടങ്ങ് നടക്കുന്ന സാഹചര്യത്തിലാണ് സംഭവം നടന്നത്.

സംവിധായകന്‍ വിനയന്‍ മൊമന്റോയും നടന്‍ ശങ്കര്‍ പ്രശസ്തി പത്രവുമാണ് സരിഗയ്ക്ക് കൈമാറിയത്. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സരിഗ ഹസ്തദാനത്തിനായി ശങ്കറിന് നേരെ കൈനീട്ടിയെങ്കിലും അത് നിരസിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീട് സരിഗ ശങ്കറിന്റെ കാലില്‍ തൊട്ട് വന്ദിച്ചതിനു ശേഷമാണ് താരം സ്റ്റേജില്‍ നിന്ന് മടങ്ങിയത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് ശങ്കറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

സരിഗയെപ്പോലെ ഒരു കലാകാരിക്ക് ഹസ്തദാനം നല്‍കാന്‍ ശങ്കറിന് എന്താണ് ബുദ്ധിമുട്ട് എന്ന രീതിയിലുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. പൊതുവേദിയില്‍ വെച്ച് സഹപ്രവര്‍ത്തകയോട് കാണിക്കേണ്ട സാമാന്യ മര്യാദ ശങ്കര്‍ കാണിച്ചില്ലെന്നും സരിഗയെ അപമാനിക്കുന്നതിന് തുല്ല്യമാണിതെന്നും നിരവധി പേര്‍ പറഞ്ഞു. ശങ്കറിനെ അനുകൂലിച്ചും സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ എത്തിയിരുന്നു. സ്ത്രീകള്‍ കൈ കൊടുക്കാതെ തൊഴുത് കാണിക്കുമ്പോള്‍ ആരും ചോദ്യം ചെയ്യാറില്ലെന്നും പുരുഷന്മാര്‍ ചെയ്യുമ്പോള്‍ മാത്രം എന്തിനാണ് വിവാദമാക്കുന്നതെന്നുമാണ് പലരുടെയും ചോദ്യം.

Content Highlights: Actor Shankar did not shake hands with Kalabhavan Sariga at the Kalabhavan Mani Awards ceremony

dot image
To advertise here,contact us
dot image