പ്രിയങ്ക ചോപ്ര താൽപര്യം ഇല്ലാതെ ചെയ്ത വിജയ് ചിത്രം, നടനൊപ്പമുള്ള സെറ്റിലെ ഓർമകൾ പങ്കിട്ട് നടി

'എന്റെ ആദ്യ സിനിമയാണ്. തിരശ്ശീലയ്ക്ക് പിന്നിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് ഒരു ഊഹവുമില്ലായിരുന്നു'

പ്രിയങ്ക ചോപ്ര താൽപര്യം ഇല്ലാതെ ചെയ്ത വിജയ് ചിത്രം, നടനൊപ്പമുള്ള സെറ്റിലെ ഓർമകൾ പങ്കിട്ട് നടി
dot image

ലോകസുന്ദരി പട്ടത്തിൽനിന്ന് വെള്ളിത്തിരയിലെത്തി പ്രേക്ഷകമനം കവർന്ന നടിയാണ് പ്രിയങ്കാ ചോപ്ര. ബോളിവുഡിൽ തിളങ്ങി ഇപ്പോൾ ഹോളിവുഡും ഭരിക്കുന്ന നടി ആദ്യമായി അഭിനയിച്ചത് ഒരു തമിഴ് സിനിമയിലായിരുന്നു. 2002-ൽ പുറത്തിറങ്ങിയ തമിഴൻ എന്ന ചിത്രത്തിൽ വിജയ്‌യുടെ നായികയായാണ് പ്രിയങ്ക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നടി വേഷമിട്ട ഏക തമിഴ് ചിത്രവും ഇതുതന്നെയാണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള ഓർമകളും വിജയ്‌യെ കുറിച്ചും താരം പറയുന്ന വീഡിയോയാണ് വൈറൽ ആകുന്നത്.

'ഇന്ത്യയിൽ തമിഴ് ഭാഷയിൽ 'തമിഴൻ' എന്ന സിനിമയായിരുന്നു അത്. എനിക്ക് ആദ്യമായി അൽപ്പം പ്രശസ്തി ലഭിച്ച സിനിമയായിരുന്നു അത്. എന്റെ സഹനടൻ, അദ്ദേഹത്തിന്റെ പേര് വിജയ്, വളരെ ജനപ്രിയനാണ്. ഞങ്ങൾ സെറ്റിൽ എത്തുമ്പോൾ, അവിടെ ആളുകൾ ഉണ്ടായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു; അദ്ദേഹം നൃത്തം ചെയ്യുമ്പോഴും അദ്ദേഹം തന്റെ കാര്യങ്ങൾ ചെയ്യുമ്പോഴും അദ്ദേഹത്തെ കാണാൻ നൂറുകണക്കിന്, നൂറുകണക്കിന്, നൂറുകണക്കിന് ആളുകൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു. ഇത് എന്റെ ആദ്യ സിനിമയാണ്. തിരശ്ശീലയ്ക്ക് പിന്നിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് ഒരു ഊഹവുമില്ലായിരുന്നു. നമ്മൾ സിനിമാ തിയേറ്ററുകളിൽ കണ്ടത് തന്നെയാണ് ഞാനും കണ്ടത്,' പ്രിയങ്ക ചോപ്ര പറഞ്ഞു.

അതേസമയം ഈ ചിത്രം ചെയ്യാൻ പ്രിയങ്കയ്ക്ക് താത്പര്യമില്ലായിരുന്നുവെന്ന് നേരത്തെ നടിയുടെ അമ്മ മധു ചോപ്ര പറഞ്ഞിരുന്നു. 'പ്രിയങ്ക നോ പറഞ്ഞെങ്കിലും അവരുടെ അച്ഛൻ ചിത്രത്തിന്റെ അണിയറപ്രവർത്തകരോട് പ്രിയങ്കയെ അഭിനയിപ്പിക്കാൻ സമ്മതമാണെന്ന് അറിയിച്ചിരുന്നു. അതുകൊണ്ട് അച്ഛനുവേണ്ടി മാത്രം ചെയ്ത ചിത്രമാണ് തമിഴൻ. ചിത്രീകരണത്തിനിടയിൽ വളരെ ക്ഷമാപൂർവം പെരുമാറിയതിനാൽ വിജയ്‌യോട്‌ പ്രിയങ്കയ്ക്ക് ഏറെ ബഹുമാനമുണ്ടെന്നും' മധു ചോപ്ര പറഞ്ഞു.

രാജമൗലി സംവിധാനത്തിൽ മഹേഷ് ബാബു നായകനാകുന്ന ചിത്രത്തിലാണ് പ്രിയങ്ക അഭിനയിക്കുന്നത്. പൃഥ്വിരാജ് ആണ് സിനിമയിൽ വില്ലനായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മന്ദാകിനി എന്നാണ് സിനിമയിൽ പ്രിയങ്കയുടെ ക്യാരക്ടറിന്റെ പേര്. നീണ്ട ഇടവേളയ്ക്ക് ശേഷം നടി അഭിനയിക്കുന്ന ഇന്ത്യൻ ചിത്രമെന്ന പ്രത്യകതയും വാരണാസിക്ക് ഉണ്ട്. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരണാസിക്ക് തിരക്കഥ ഒരുക്കുന്നത്. 2027 ഏപ്രിലിൽ 7 ന് സിനിമ പുറത്തിറങ്ങും.

Content Highlights:  Actress Priyanka Chopra recently opened up about her experience acting alongside Vijay in a Tamil film during the early phase of her career. She revealed that she initially took up the project without much interest but later remembered the shoot and her time on set fondly.

dot image
To advertise here,contact us
dot image