

തന്റെ ആരാധകരെ വെറും ആരാധകരായല്ല, മറിച്ച് തന്റെ 'ആര്‍മി' എന്ന് വിളിക്കുന്ന താരമാണ് ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍. ദേശീയ അവാര്‍ഡ് നേട്ടം മുതല്‍ ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ വരെ തന്റെ എല്ലാ വിജയങ്ങളും തന്റെ ആരാധകര്‍ക്ക് സമര്‍പ്പിക്കുന്ന താരം, വീണ്ടും അവരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. സഹോദരന്‍ അല്ലു സിരീഷിന്റെ വിവാഹ റിസപ്ഷനിലേക്ക് ആരാധകരെ നേരിട്ട് ക്ഷണിച്ച് കൊണ്ടാണ് താരം മാതൃകയായിരിക്കുന്നത്.
അല്ലു സിരീഷും നയനിക റെഡ്ഡിയും തമ്മിലുള്ള വിവാഹത്തിന് മുന്നോടിയായുള്ള റിസപ്ഷന്‍ അല്ലു സ്റ്റുഡിയോയിലാണ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതവും എന്നാല്‍ മനോഹരവുമായ ചടങ്ങായിരുന്നു ഇത്. എന്നാല്‍ ഈ സ്വകാര്യ ചടങ്ങിലും തന്റെ ആരാധകര്‍ക്ക് ഇടം നല്‍കാന്‍ അല്ലു അര്‍ജുന്‍ മറന്നില്ല.

സാധാരണ സിനിമാ താരങ്ങള്‍ കുടുംബവുമൊത്തുള്ള ചടങ്ങുകള്‍ അതീവ രഹസ്യമായും ആഡംബരമായും നടത്തുമ്പോള്‍, അല്ലു അര്‍ജുന്‍ തന്റെ ആരാധകരെ ചടങ്ങിലേക്ക് ക്ഷണിക്കുകയും അവര്‍ക്കൊപ്പം സമയം ചിലവഴിക്കുകയും ചെയ്ത് ഞെട്ടിച്ചിരിക്കുകയാണ്. ചടങ്ങിനെത്തിയ ആരാധകരോട് വളരെ സ്‌നേഹത്തോടെ സംസാരിക്കുകയും അവരുടെ ക്ഷേമങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്ന അല്ലുവിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പരിപാടിക്കെത്തിയ ഓരോ ആരാധകനും അവിടെ കംഫര്‍ട്ടബിള്‍ ആണെന്ന് ഉറപ്പുവരുത്താന്‍ താരം പ്രത്യേകം ശ്രദ്ധിക്കുന്നതും വീഡിയോയില്‍ കാണാം.
തന്റെ വിജയങ്ങള്‍ക്കെല്ലാം പിന്നില്‍ ആരാധകരാണെന്ന് എപ്പോഴും പറയാറുള്ള താരം, ഈ പ്രവൃത്തിയിലൂടെ അവര്‍ തന്റെ കുടുംബത്തിന്റെ ഭാഗം തന്നെയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. സിനിമാ ലോകത്ത് വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന ഇത്തരം രീതികള്‍ അല്ലു അര്‍ജുന്‍ എന്ന താരത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയിരിക്കുകയാണ്. തന്റെ നേട്ടങ്ങളില്‍ മാത്രമല്ല, ജീവിതത്തിലെ സുപ്രധാനമായ കുടുംബ നിമിഷങ്ങളിലും ആരാധകരെ ചേര്‍ത്തുനിര്‍ത്തുന്ന അല്ലു അര്‍ജുന്റെ വലിയ മനസ്സിനെ സോഷ്യല്‍ മീഡിയ ഒന്നടങ്കം പുകഴ്ത്തുകയുമാണ്.
Content Highlights: Allu Arjun invites fans to his brother's wedding