2,900 കോടി രൂപയുടെ ആസ്തി ഉണ്ടായിട്ടും താമസിക്കുന്നത് 1 BHKയിൽ; കാരണം തുറന്നു പറഞ്ഞ് സൽമാൻ ഖാൻ

2,900 കോടി രൂപയുടെ ആസ്തി ഉണ്ടായിട്ടും താൻ ഒറ്റമുറി ഫ്ലാറ്റിൽ താമസിക്കുന്നതിന്റെ കാരണം പറഞ്ഞ് സൽമാൻ ഖാൻ

2,900 കോടി രൂപയുടെ ആസ്തി ഉണ്ടായിട്ടും താമസിക്കുന്നത് 1 BHKയിൽ; കാരണം തുറന്നു പറഞ്ഞ് സൽമാൻ ഖാൻ
dot image

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. സിനിമ കുടുംബത്തില്‍ നിന്നുമാണ് സല്‍മാന്‍ സിനിമയിലെത്തുന്നത്. പതിയെ ബോളിവുഡിലെ സൂപ്പര്‍ താരമായി വളരുകയായിരുന്നു. അവിവാഹിതനായ നടന് ഇന്ന് 2,900 കോടി രൂപയുടെ ആസ്തിയുണ്ട്. ഒരു സിനിമയ്ക്ക് 100 മുതൽ 150 കോടി രൂപ വരെയാണ് നടന്റെ പ്രതിഫലം. അതിനൊപ്പം ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകൾ, ബിഗ് ബോസ് അവതാരകൻ എന്നീ നിലകളിലും നല്ലൊരു തുക അദ്ദേഹത്തിന്റെ പോക്കറ്റിലെത്തുന്നുണ്ട്.

ബോളിവുഡിലെ പകുതിയിലേറെ താരങ്ങളും തങ്ങളുടെ പ്രതിഫലം ചിലവഴിക്കുന്നത് പോലും വിദേശത്തും ഇന്ത്യയിലുമായി കോടികൾ മുടക്കി പടുകൂറ്റൻ ആഡംബര വീടുകൾ നിർമിക്കാൻ വേണ്ടിയാണ്. എന്നാൽ ഇത്രയും ആസ്തിയുള്ള സൽമാൻ ഖാൻ ഇപ്പോഴും താമസിക്കുന്നത് ഒറ്റമുറിയുള്ള മുംബൈയിലെ ഒരു ഫ്ലാറ്റിലാണ്. സിനിമയിലെത്തി ഇത്ര വർഷം പിന്നിട്ടിട്ടും സ്ഥിരമായി താമസിക്കാനായി ഒരു ബം​ഗ്ലാവ് സൽമാൻ ഖാൻ വാങ്ങിയിട്ടില്ല. മുംബൈയിലെ മുപ്പത്തിയഞ്ച് റൂമുകളുള്ള ഫ്ലാറ്റിൽ ഒരു മുറിയുള്ള ഒരു ഫ്ലാറ്റിലാണ് സൽമാന്റെ താമസം. ഇപ്പോഴിതാ ആഡംബര വീടുകളോട് തനിക്ക് താല്പര്യം ഇല്ലാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് നടൻ.

'ഞാൻ ഇപ്പോഴും ഒരു BHK അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്, അത് എനിക്ക് കുഴപ്പമില്ല, ഒരു വലിയ വീട്ടിലേക്ക് മാറുന്നത് എനിക്ക് ഒരിക്കലും പ്രധാനപ്പെട്ട കാര്യമല്ല. എനിക്ക് ആവശ്യമുള്ളതെല്ലാം എനിക്കുണ്ട്. ഒരു വലിയ വീട് നിങ്ങൾ ആരാണ് എന്നതിൽ ഒരു മാറ്റവും വരുത്തുന്നില്ല. രാത്രിയിൽ സുഖമായി ഉറക്കം ലഭിച്ചാൽ മതി അത് എവിടെ എണ്ണത്തിലും കാര്യമില്ല', സൽമാൻ ഖാൻ പറഞ്ഞു. സമാധാനവും വ്യക്തിപരമായ സുഖവും തനിക്ക് വലിയ വീടുകൾ നൽകുന്നിലെന്നും നടൻ കൂട്ടിച്ചേർത്തു.

അതേസമയം, അടുത്തിടെ പുറത്തിറങ്ങിയ നടന്റെ ചിത്രങ്ങൾ തിയേറ്ററിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നില്ല. സൽമാൻ ഖാനെ നായകനാക്കി അപൂർവ്വ ലാഖിയ ഒരുക്കുന്ന സിനിമയാണ് ബാറ്റിൽ ഓഫ് ഗാൽവാൻ ആണ് ഇനി പുറത്തിറങ്ങാൻ ഉള്ളത്. 2020 ജൂണിൽ ഗാൽവാൻ മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നടന്റെ പിറന്നാൾ പ്രമാണിച്ച് സിനിമയുടെ ടീസർ പുറത്തുവന്നിരുന്നു.

Content Highlights:  Salman Khan speaks about his choice to live in a one-room flat. Actor’s total assets are reportedly worth around Rs 2,900 crore. He explains his preference for a simple and familiar lifestyle.

dot image
To advertise here,contact us
dot image