

ശിവകാർത്തികേയനെ നായകനാക്കി രാജ്‌കുമാർ പെരിയസാമി ഒരുക്കിയ ചിത്രമായിരുന്നു അമരൻ. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും നേടിയത് 300 കോടിക്കും മുകളിലാണ്. ഈ സിനിമയ്ക്ക് ശേഷം ധനുഷിനെ നായകനാക്കി ഒരു ചിത്രം രാജ്‌കുമാർ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രതിഫലമാണ് ചർച്ചയാകുന്നത്.
ചിത്രത്തിൽ മമ്മൂട്ടിക്ക് 35 കോടി രൂപ പ്രതിഫലമായി നൽകാനായിരുന്നു ആദ്യം ധാരണ. എന്നാൽ ഈ പ്രതിഫലം മമ്മൂട്ടി നിരസിച്ചു എന്നാണ് റിപ്പോർട്ട്. ഇത്രയും വലിയ പ്രതിഫലം വേണ്ട എന്നായിരുന്നുവത്രെ മമ്മൂട്ടിയുടെ പ്രതികരണം. ഒടുവില്‍ 24 കോടി രൂപ പ്രതിഫലമായി ഉറപ്പിക്കുകയായിരുന്നു. മമ്മൂട്ടിയുടെ ഈ തീരുമാനം തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ അഭിനന്ദനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ചിത്രത്തിൽ 45 കോടി രൂപയാണ് ധനുഷിന്റെ പ്രതിഫലം. ചിത്രത്തിൽ നായികയായെത്തുന്ന സായ് പല്ലവിയ്ക്ക് 12 കോടിയാണ് പ്രതിഫലം. ശ്രീലീലയ്ക്ക് മൂന്ന് കോടിയാണ് പ്രതിഫലം. ശ്രീലീല ചിത്രത്തിൽ ഏതാനും ചില രംഗങ്ങളില്‍ മാത്രമേ ഉണ്ടാകൂ എന്നാണ് വിവരം. ചിത്രത്തിന്റെ സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമിയുടെ പ്രതിഫലം 15 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സായ് അഭ്യങ്കര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. മൂന്ന് കോടി രൂപയാണ് സായ്യുടെ പ്രതിഫലം.
ചിത്രത്തിനായി നിലവിൽ 40 ദിവസത്തെ ഡേറ്റ് ആണ് മമ്മൂട്ടി നൽകിയിരിക്കുന്നത്. ധനുഷിനൊപ്പം തുല്യപ്രാധാന്യമുള്ള റോൾ ആണ് മമ്മൂട്ടിക്ക് എന്നാണ് റിപ്പോർട്ട്. ഈ മാസം അവസാനത്തോടെ മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് വിവരം. അടൂർ ഗോപാലകൃഷ്ണൻ ചിത്രമായ പദയാത്രയ്ക്ക് ശേഷമാകും മമ്മൂട്ടി ഈ ചിത്രത്തിൽ ജോയിൻ ചെയ്യുന്നത്. പേരൻപ് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. നേരത്തെ മമ്മൂട്ടി ചിത്രമായ കമ്മത്ത് ആൻഡ് കമ്മത്തിൽ ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നു. സായ് പല്ലവിയും ശ്രീലീലയുമാണ് ഈ ധനുഷ് ചിത്രത്തിലെ നായികമാർ. സായ് അഭ്യങ്കർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നതും. വമ്പൻ ബജറ്റിൽ ഒരു ആക്ഷൻ ഇമോഷണൽ ത്രില്ലർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

അടൂർ ഗോപാലകൃഷ്ണൻ ഒരുക്കുന്ന പദയാത്ര ആണ് ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന മമ്മൂട്ടി ചിത്രം. മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ സിനിമയാണിത്. അടൂർ ഗോപാലകൃഷ്ണൻ, കെ വി മോഹൻകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുക. അനന്തരം, മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി - അടൂർ ഗോപാലകൃഷ്ണൻ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അടൂർ ഒരുക്കിയ മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിക്ക് മികച്ച നടനുള്ള 2 ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
Content Highlights: Remunaration of D55 cast including mammootty, dhanush, sai pallavi revealed, fans shocked