

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ സിനിമയാണ് പേട്രിയറ്റ്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് സംവിധായകൻ മഹേഷ് നാരായണൻ. ഒരു സർപ്രൈസുകൾ ഉള്ള ഒരു കൊമേഴ്സ്യല്‍ സിനിമ ആണ് പേട്രിയറ്റ് എന്നും സിനിമയിൽ ഫാൻ മോമെന്റുകൾ ഉറപ്പായും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിയുടെ ക ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു മഹേഷ് നാരായണൻ.
'ഒരുപാട് സർപ്രൈസുകൾ ഉള്ള സിനിമയാണ് പേട്രിയറ്റ്. ഒരു കൊമേഴ്സ്യല്‍ സിനിമയായിട്ട് തന്നെയാണ് ഞാൻ അതിനെ കാണുന്നത്. എഴുതിവന്നപ്പോൾ ഇത് മമ്മൂക്കയോട് പറയാം എന്ന് തോന്നിപ്പോയ കഥയാണ് പേട്രിയറ്റിൻ്റേത്. അത് കഴിഞ്ഞാണ് ഈ സിനിമ വളർന്നത്. പിന്നെയാണ് ഫഹദും ചാക്കോച്ചനും ലാൽ സാറും ഒക്കെ അതിലേക്ക് വരുന്നത്. എന്നാൽ കഴിയുന്ന രീതിയിൽ, ഒരു കൊമേർഷ്യൽ സിനിമ അവതരിപ്പിക്കാൻ പറ്റുന്ന ചെയ്തിട്ടുണ്ട് ,അതിനകത്ത് ഒരു പുതിയ ലാംഗ്വേജ് ഞാൻ ട്രൈ ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഒരു യൂണിക് ഫാക്ടർ സിനിമയിലുണ്ടാകും മാത്രമല്ല പൊളിറ്റിക്കൽ കൂടിയാണ് ചിത്രം. ഫാൻ മോമെന്റുകൾ തീർച്ചയായും സിനിമയിൽ ഉണ്ട്. പത്ത് ദിവസത്തോളം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്', മഹേഷ് നാരായണന്റെ വാക്കുകൾ.
ഏപ്രിൽ 23 നാണ് ആഗോളതലത്തിൽ പേട്രിയറ്റ് റിലീസിന് എത്തുന്നത്. 'വിമത ശബ്ദങ്ങൾ ദേശസ്നേഹത്തിന്‍റേതാണ്.. ദേശദ്രോഹികൾ നിറയുന്ന ഈ ലോകത്ത് ഒരു ദേശസ്നേഹിയാകൂ', എന്ന കുറിപ്പോടെയാണ് സിനിമയിലെ അഭിനേതാക്കളുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടിരുന്നത്. വെക്കേഷൻ റിലീസായതുകൊണ്ട് തന്നെ സിനിമയ്ക്ക് വലിയ കളക്ഷനുകൾ നേടാനാകും എന്നുതന്നെയാണ് പ്രതീക്ഷ. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്.
“#Patriot packs several surprise elements and fan moments, all backed by a solid premise.” - Mahesh Narayanan #Mohanlal𓃵 #Mammootty𓃵 #Mohanlal#Mammootty https://t.co/BRQg4e6rp1 pic.twitter.com/wg7uyOM1ym
— Marcus Legranda (@marclegrande) January 30, 2026
ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി - മോഹൻലാൽ ടീം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിലെ ഹൈലൈറ്റ് ആയിരിക്കും ഇവരുടെ കോമ്പിനേഷൻ രംഗങ്ങൾ. ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.
Content Highlights: Mammootty-mohanlal film patriot is a commecial film with many surprises says mahesh narayanan