സെൻസർ ബോർഡ് അംഗങ്ങളുടെ കണ്ണ് നിറഞ്ഞു; സർവ്വം മായയുടെ സെൻസറിങ് അനുഭവം പങ്കിട്ട് അഖിൽ സത്യൻ

സർവ്വം മായയുടെ സെൻസറിങ് അനുഭവം പങ്കിട്ട് അഖിൽ സത്യൻ

സെൻസർ ബോർഡ് അംഗങ്ങളുടെ കണ്ണ് നിറഞ്ഞു; സർവ്വം മായയുടെ സെൻസറിങ് അനുഭവം പങ്കിട്ട് അഖിൽ സത്യൻ
dot image

അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ വലിയ വിജയമാണ് തിയേറ്ററിൽ നിന്നും നേടുന്നത്. ആഗോള ബോക്സ് ഓഫീസിൽ സിനിമ ഇതിനോടകം 100 കോടി പിന്നിട്ടു കഴിഞ്ഞു. കേരളത്തിലും വലിയ നേട്ടമാണ് സിനിമ ഉണ്ടാക്കുന്നത്. 150 കോടിയിലേക്ക് സിനിമ കുതിച്ചുയരുകയാണ്. നിവിൻ പോളിയുടെ തിരിച്ചുവരവ് ആരാധകർ ആഘോഷിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ സെൻസറിങ് ചെയ്യാൻ പോയപ്പോൾ നടന്ന രസകരമായ അനുഭവം പങ്കുവെക്കുകയാണ് അഖിൽ സത്യൻ.

വളരെ പേടിച്ചിട്ടാണ് സെൻസറിങ്ങിന് പോയതെന്നും എന്നാൽ അടുത്ത കാലത്തതൊന്നും ഇതുപോലൊരു സിനിമ താൻ കണ്ടിട്ടില്ലെന്ന് സെൻസറിങ് ഓഫീസർ പറഞ്ഞതായും അഖിൽ സത്യൻ പറഞ്ഞു. അഖിൽ സത്യന്റെ തന്നെ യൂട്യൂബ് ചാനലിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. 'ഞാൻ ഈ സിനിമയുടെ സെൻസറിങ് വളരെ പേടിച്ചിട്ടാണ് പോയത്. ആരോ പറഞ്ഞു വളരെ സീരിയസ് ആയിട്ടുള്ള ആളാണ് ഓഫീസർ എന്ന്. ഞാൻ അകത്തു കേറുമ്പോൾ ആദ്യം ഫോൺ വാങ്ങി വെക്കും. അത് വാങ്ങിക്കുന്ന സ്റ്റാഫിന്റെ കണ്ണ് നിറഞ്ഞിരുന്നു. പുള്ളിക്കാരി പടം മുഴുവൻ കണ്ടിരുന്നു. അപ്പോൾ തന്നെ എനിക്ക് ഒരു ധൈര്യം കിട്ടി. അകത്ത് ഇവർ എല്ലാവരും ചേർന്ന് പടം കണ്ടിരുന്നു. ഞാൻ ആ ഓഫീസറിനോട് വളരെ കടപ്പെട്ടിരിക്കുന്നു.

അദ്ദേഹം ഓരോ കഥാപാത്രത്തിന്റെ ഡീറ്റൈലിംഗ് പറഞ്ഞു. ഞാൻ അപ്പോൾ തന്നെ നിവിനെ വിളിച്ചിരുന്നു. ഞാൻ പേടിച്ച് പോയ ആ അവസ്ഥയെ മുഴുവൻ മാറ്റിയിട്ട് അദ്ദേഹം പറഞ്ഞു. അടുത്ത കാലത്ത് ഒന്നും ഞാൻ ഇതുപോലെ ഒരു സിനിമ കണ്ടിട്ടില്ലെന്ന്. അത് പറഞ്ഞുന്നത് സെൻസർ ഓഫീസർ ആണ്. അവിടെ മുതൽ ഒരു ധൈര്യം വന്നു തുടങ്ങിയിരുന്നു,' അഖിൽ സത്യൻ പറഞ്ഞു.

അതേസമയം, സർവ്വം മായയുടെ ഒ ടി ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. ജനുവരി 30 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ എത്തുന്നത്. സിനിമയിൽ ഡെലുലൂ ആയി എത്തിയ റിയ ഷിബുവിന്റെ ഫണ്ണി വിഡിയോയിലൂടെയാണ് അണിയറപ്രവർത്തകർ സ്ട്രീമിങ് തിയതി പുറത്തു വിട്ടിരിക്കുന്നത്. അജു വർഗീസിന്റെ വോയിസ് ഓവറിൽ വന്നിരിക്കുന്ന തന്ത വൈബ് സ്ക്രിപ്റ്റിനെ പൊളിച്ച് ജെൻസി വൈബിലുള്ള വിഡിയോയാണ് റിയ പങ്കുവെക്കുന്നത്. ഒടിടിയിൽ എത്തുന്നതോടെ സിനിമയ്ക്ക് ഇനിയും പ്രശംസകൾ നിറയുമെന്നാണ് കരുതുന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കിയ ചിത്രമാണ് സർവ്വം മായ.

ഫൺ സ്വഭാവത്തിൽ ഒരുങ്ങിയ ആദ്യ പകുതിയും ഇമോഷണൽ, ഫീൽ ഗുഡ് രണ്ടാം പകുതിയുമാണ് സിനിമയുടെ പ്രത്യേകത എന്നാണ് അഭിപ്രായങ്ങൾ. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം തിയേറ്ററിൽ എത്തിക്കുന്നത് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ്.

Content Highlights: Akhil Sathyan shared his censoring experience of Sarvam Maya. He said censor board members became emotional while watching the film. The reaction highlighted the film’s emotional depth.

dot image
To advertise here,contact us
dot image