

മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായി എത്തുന്ന ചത്താ പച്ച - റിങ് ഓഫ് റൗഡീസ് തിയേറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായങ്ങൾ ആണ് നേടുന്നത്. WWE പ്രേമികൾക്ക് വളരെ ഇഷ്ടപ്പെട്ട ഒരു അനുഭവമാണ് സിനിമ സമ്മാനിക്കുന്നത് എന്നാണ് റിവ്യൂസ്. സിനിമയിൽ കയ്യടി നേടുന്ന മറ്റൊരു ചെറിയ നടി കൂടെ ഉണ്ട്. ചിത്രത്തിൽ റോസമ്മ എന്ന കഥാപാത്രം അവതരിപ്പിച്ച വേദിക. വേദികളുടെ അഭിനയത്തെ അഭിനന്ദിക്കുകയാണ് മമ്മൂട്ടി. ഇത്രയും ചെറിയ ആളിൽ നിന്ന് വലിയ അഭിനയം പ്രതീക്ഷിച്ചില്ലെന്ന് മമ്മൂട്ടി പറഞ്ഞു.
'മമ്മൂക്ക വരുന്നതിന് കുറച്ച ദിവസം മുന്നേ ഞാൻ ഭ്രമയുഗം കണ്ടിരുന്നു. അപ്പോൾ എനിക്ക് ഭയങ്കര ഇഷ്ടമായി മമ്മൂക്കയുടെ ആക്ടിങ്. ആ സിനിമ കണ്ടപ്പോൾ കുറച്ചു ഞാൻ പേടിച്ചു. മമ്മൂക്ക സെറ്റിൽ വന്നപ്പോൾ എന്റെ കിളി പോയി. തിയേറ്ററിൽ മമ്മൂക്കയുടെ ആക്ടിങ് കണ്ടപ്പോൾ സന്തോഷമായി. മമ്മൂക്ക വരുമ്പോൾ ഉള്ള ഫൈറ്റ് എനിക്ക് വളരെ ഇഷ്ടമായി,' വേദിക പറഞ്ഞു. മമ്മൂട്ടിയോട് ചോദ്യം ചോദിക്കുന്നതിനിടെ തന്റെ ആക്ടിങ് എങ്ങനെ ഉണ്ടായിരുന്നുവെന്ന് വേദിക ചോദിക്കുന്നു.'സൂപ്പർ അല്ലേ സൂപ്പർ.. ഞാൻ പേടിച്ച് പോയി ഭയങ്കര ആക്ടിങ് കണ്ടിട്ട്. ഇത്രയും ചെറിയ ആള് ഇത്രയും വലിയ അഭിനയം കാണിക്കുമെന്ന് പ്രതീക്ഷിച്ചില്ല,' മമ്മൂട്ടി പറഞ്ഞു.
സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച വാൾട്ടർ എന്ന കാമിയോ റോൾ കയ്യടികൾ നേടുകയാണ്. ഇപ്പോഴിതാ സിനിമയിലെ കാമിയോ റോളിനെക്കുറിച്ചും അഭിനയിച്ചതിന്റെ അനുഭവങ്ങളും തമാശരൂപേണ പങ്കുവെക്കുകയാണ് മമ്മൂട്ടി. 'നമ്മള് വലിയ നടൻ ആണെന്നൊക്കെ പറഞ്ഞിട്ട് ഇവരുടെ മുന്നിൽ പോയി നാണംകെടരുതല്ലോ. ഇവർ പറഞ്ഞത് മാത്രമേ ഞാൻ ചെയ്തിട്ടുള്ളു കയ്യിൽ നിന്ന് ഒന്നും കൊണ്ടുപോയിട്ടില്ല. അപ്പോൾ ഇവർ പറഞ്ഞത് ഞാൻ ചെയ്തു അത് നല്ലതായാലും ചീത്തയായാലും എനിക്ക് ഒരു ഉത്തരവാദിത്വവും ഇല്ല.
നമുക്ക് ഇത്രയും പ്രായമായി എന്നത് ശരിയാണ്. പക്ഷേ ഈ പിള്ളേരുമായിട്ടാണല്ലോ നമ്മൾ ഇനി മുട്ടേണ്ടത്, ഇവന്മാർ ഊതിയാൽ നമ്മൾ പറന്നു പോയാൽ പോയില്ലേ. അതുകൊണ്ട് അതിനുള്ള എനർജിയും ആവേശവും ആത്മവിശ്വാസവും ഉണ്ടാക്കിയെടുക്കാൻ ഇവർ എന്നെ ഈ സിനിമയിലൂടെ സഹായിച്ചു. ഷൗക്കത് നന്ദി മാത്രമേ പറഞ്ഞുള്ളൂ ക്യാഷ് ഒന്നും തന്നില്ല', മമ്മൂട്ടിയുടെ വാക്കുകൾ. ചത്താ പച്ചയുടെ സക്സസ് മീറ്റിൽ വെച്ചാണ് മമ്മൂട്ടി ചിരിപ്പിച്ച് വേദിയെ കയ്യിലെടുത്ത്.
രണ്ടു ദിവസം കൊണ്ട് 14 കോടിയാണ് സിനിമയുടെ നേട്ടം. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം), പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലിന്റെ അനന്തരവൻ കൂടിയാണ് അദ്വൈത് നായർ. റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ്.
Content Highlights:Mammootty lauded the acting performances in the film Chatha Pacha. He specifically appreciated the performers and their stage-style acting. The appreciation has gained attention among film audiences.