ദേശീയപാത കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കവർച്ചാ സംഘം പാലക്കാട് പിടിയിൽ

സംഘത്തിൻറെ തലവനായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്

ദേശീയപാത കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കവർച്ചാ സംഘം പാലക്കാട് പിടിയിൽ
dot image

പാലക്കാട് : ദേശീയപാത കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കവർച്ചാ സംഘം പാലക്കാട് പിടിയിൽ. എറണാകുളം സ്വദേശികളായ മാഹിൻ, സഞ്ജയ്, ബിജു, അഖിൽ, രഞ്ജിത്ത്, ആലപ്പുഴ സ്വദേശി അൻഷാദ്, പാലക്കാട് സ്വദേശികളായ അനീഷ് കുമാർ, ദീക്ഷിത് എന്നിവരാണ് പിടിയിലായത്.

നിരവധി കവർച്ചാ കേസുകളിൽ ഉൾപ്പെട്ട എട്ടംഗ സംഘത്തെയാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് അതിസാഹസികമായി പിടികൂടിയത്. കവർച്ചാ സംഘം സഞ്ചരിച്ച രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഘത്തിൻറെ തലവനായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.

Content Highlight : Robbery gang focusing on national highways arrested in Palakkad. The Palakkad Town South police bravely arrested an eight-member gang.

dot image
To advertise here,contact us
dot image