മമ്മൂട്ടി സിനിമയാക്കാൻ ആഗ്രഹിച്ച ജീവിതം, പക്ഷേ അവസരം ലഭിച്ചില്ല, തുറന്ന് പറഞ്ഞ് നടൻ

പ്രമുഖ സുഗന്ധവ്യാപാരിയുടെ ജീവിതം സിനിമയാക്കാൻ തനിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് മമ്മൂട്ടി.

മമ്മൂട്ടി സിനിമയാക്കാൻ ആഗ്രഹിച്ച  ജീവിതം, പക്ഷേ അവസരം ലഭിച്ചില്ല, തുറന്ന് പറഞ്ഞ് നടൻ
dot image

പോളണ്ട് മൂസ എന്ന ദുബായിലെ പ്രമുഖ സുഗന്ധവ്യാപാരിയുടെ ജീവിതം സിനിമയാക്കാൻ തനിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് മമ്മൂട്ടി. പോളണ്ട് മൂസയുടെ ഉടമസ്ഥയിലുള്ള 'ഫ്രാഗ്രൻസ് വേൾഡ്' എന്ന ബ്രാൻഡ് 150-ലേറെ രാജ്യങ്ങളിലേക്ക് വ്യാപിച്ചതിന്റെ ആഘോഷപരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവെയാണ് മമ്മൂട്ടി തന്റെ ആഗ്രഹം പറഞ്ഞത്. എന്നാൽ അതിനുള്ള അവസരം മൂസ മമ്മൂട്ടിയ്ക്ക് കൊടുത്തില്ല. അതിന് മുൻപേ അദ്ദേഹം തന്നെ തന്റെ ജീവിതം സിനിമയാക്കിയെന്ന് മമ്മൂട്ടി പറഞ്ഞു.

'പോളണ്ട് മൂസയുടെ ജീവിത ചരിത്രം സിനിമയാക്കാൻ ആഗ്രഹമുണ്ട്, പക്ഷേ അദ്ദേഹം തന്നെ സിനിമയിറക്കി അതിൽ അഭിനയിച്ചു. എനിക്ക് ആ അവസരം നഷ്ടമായി,' മമ്മൂട്ടി പറഞ്ഞു. പോളണ്ട് മൂസയുടെ ജീവിതം ജീവൻ ജോസ് ആണ് സംവിധാനം ചെയ്തത്. പല വിദേശ രാജ്യങ്ങളിലായി ചിത്രീകരിച്ച സിനിമയിൽ ഇരുന്നൂറോളം ചെറുതും വലുതുമായ താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. സിനിമ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡിജിറ്റൽ പ്ലാറ്റുഫോമുകളിൽ പ്രദർശനത്തിന് എത്തുമെന്നും മമ്മൂട്ടി വ്യക്തമാക്കി.

പോളണ്ട് മൂസയുടെ ജീവിത കഥ ആസ്പദമാക്കി തയ്യാറാക്കിയ 'കുഞ്ഞോൻ' എന്ന ഡോക്യൂ ഫിക്ഷൻ സിനിമയുടെ ആദ്യ പ്രദർശനവും അദ്ദേഹത്തിന്റെ ജീവചരിത്രം ആസ്പദമാക്കി സെബിൻ പൗലോസ് രചിച്ച 'ഫ്രാഗ്രൻസ് ഓഫ് ലെഗസി' എന്ന പുസ്തകത്തിന്റെ കവർ പ്രകാശനവും വേദിയിൽ നടന്നു. ലോകം മുഴുവനും സുഗന്ധമെത്തിക്കുന്ന മനുഷ്യനാണ് പോളണ്ട് മൂസയെന്നും എല്ലാ പെർഫ്യൂമുകളേക്കാൾ സുഗന്ധപൂരിതമാണ് അദ്ദേഹത്തിന്റെ മനസ്സെന്നും മമ്മൂട്ടി വ്യകതമാക്കി.

Poland Moosa

ചെറുപ്പത്തിൽ വസൂരി പിടികൂടി മരണത്തിന്റെ വക്കിൽ എത്തി തിരിച്ചു വന്ന ജീവൻ ആണ് മൂസയുടേത്. അന്ന് തൊട്ട് തോൽവികൾ ഒന്നൊന്നായി തോൽപ്പിച്ചാണ് മൂസ ഇന്ന് സ്വന്തം സ്ഥാനം കെട്ടിപ്പടുത്തത്. സിനിമാകഥപോലെ ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു മൂസയുടെ ജീവിതം. നാട് വിട്ട മൂസ കപ്പൽ മാർഗ്ഗം ദുബായിൽ എത്തി. അവിടെയാണ് മൂസ ആദ്യത്തെ സ്ഥാപനം തുടങ്ങിയത് വെറും മൂന്നാം ക്ലാസ് വിദ്യാഭ്യാസമുള്ള പോളണ്ട് മൂസ ഇന്ന് പതിനഞ്ചിലധികം ലോകഭാഷകൾ സംസാരിക്കും. 2004-ൽ 'ഫ്രാഗ്രൻസ് വേൾഡ്' എന്ന പേരിൽ സ്വന്തമായി ഒരു പെർഫ്യൂം കമ്പനി തുടങ്ങി. ഇന്ന് 150 രാജ്യങ്ങളിൽ മൂസയുടെ സുഗന്ധം ഉണ്ട്.

Content Highlights:  Mammootty has spoken openly about a life story he always wished to adapt into a film but never got the opportunity to do so. The actor reflected on this unrealised ambition, offering insight into his creative interests beyond his extensive filmography.

dot image
To advertise here,contact us
dot image