മമ്മൂട്ടി പടത്തിന് ധൈര്യമായി കാത്തിരിക്കാം, തമിഴിലും ഹിറ്റടിച്ച് 'ഫാലിമി' സംവിധായകൻ; പൊങ്കൽ കപ്പ് തൂക്കി ജീവ

ഫാലിമിക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി നിതീഷ് ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു. ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയും, കാവ്യാ ഫിലിംസും ചേർന്നാണ്

മമ്മൂട്ടി പടത്തിന് ധൈര്യമായി കാത്തിരിക്കാം, തമിഴിലും ഹിറ്റടിച്ച് 'ഫാലിമി' സംവിധായകൻ; പൊങ്കൽ കപ്പ് തൂക്കി ജീവ
dot image

ബേസിൽ ജോസഫിനെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്ത സിനിമയാണ് ഫാലിമി. ഒരു കോമഡി ഫാമിലി ഡ്രാമയായി ഒരുങ്ങിയ സിനിമ ബോക്സ് ഓഫീസിലും വലിയ ഹിറ്റായിരുന്നു. ഈ ചിത്രത്തിന് ശേഷം ജീവയെ നായകനാക്കി നിതീഷ് ഒരുക്കിയ തമിഴ് ചിത്രമാണ് 'തലൈവർ തമ്പി തലൈമയിൽ'. പൊങ്കൽ റിലീസായി കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തിയ സിനിമയ്ക്ക് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്.

ഒരു കോമഡി ഫാമിലി എന്റർടൈനർ ആയി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. വർഷങ്ങൾക്ക് ശേഷമുള്ള നടൻ ജീവയുടെ മികച്ച ഓപ്പണിങ് നേടിയ സിനിമ കൂടിയാണിത്. സിനിമയിൽ മികച്ച പ്രകടനമാണ് നടൻ കാഴ്ചവെച്ചിരിക്കുന്നതെന്നും ജീവയുടെ കംബാക്ക് ആണ് ഈ സിനിമയെന്നുമാണ് കമന്റുകൾ. ചിത്രം നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഫാലിമി പോലെ എല്ലാവർക്കും ആസ്വദിക്കാവുന്ന ഒരു സിനിമയാണ് ഇതെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ചിത്രം ഒരു മലയാളം സിനിമ പോലെയാണ് അനുഭവപ്പെടുന്നതെന്നും ചിലർ എക്സിൽ കുറിക്കുന്നുണ്ട്. ആദ്യ ദിനം മികച്ച കളക്ഷൻ ആണ് സിനിമ നേടിയിരിക്കുന്നത്. മിക്ക തിയേറ്ററുകളിലും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്.

പ്രേമലു, ആലപ്പുഴ ജിംഖാന എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വിഷ്ണു വിജയ് ആണ് ഈ സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. കണ്ണൻ രവി പ്രൊഡക്ഷൻസിന്റെ ബാനറിൽ കണ്ണൻ രവി ആണ് ഈ സിനിമ നിർമിക്കുന്നത്. സാൻജോ ജോസഫ്, നിതീഷ് സഹദേവ്, അനുരാജ് എന്നിവർ ചേർന്നാണ് ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. അതേസമയം, ഫാലിമിക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി നിതീഷ് ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു. ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയും, കാവ്യാ ഫിലിംസും ചേർന്നാണ്.

ഒരു പക്കാ മാസ് ആക്ഷൻ സിനിമയാണ് ഇതെന്ന സൂചനയാണ് സിനിമയെക്കുറിച്ച് പുറത്തുവന്നത്. എന്നാൽ സിനിമയുടെ ചിത്രീകരണം ചില കാരണങ്ങളാൽ നീട്ടിവെക്കുകയായിരുന്നു. അസുഖത്തെത്തുടർന്ന് മമ്മൂട്ടി സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്തിരുന്നു. ഇതാണ് സിനിമ നീട്ടിവെക്കാനുള്ള കാരണമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ നായികയില്ലെന്നും പകരം ഒൻപത് വയസുള്ള ഒരു കുട്ടിയാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നതെന്നുമാണ് മറ്റൊരു റിപ്പോർട്ട്. സിനിമയുടെ ഷൂട്ടിംഗ് മെയ്യിൽ ആരംഭിക്കും.

Content Highlights: Jiiva falimy director film Film Thalaivar Thambi Thalaimayil gets positive response

dot image
To advertise here,contact us
dot image