'ലോകസിനിമയില്‍ ഞാനല്ലാതെ 50 വര്‍ഷമായി നായകവേഷം മാത്രം ചെയ്യുന്ന മറ്റൊരു നടന്‍ ഇല്ല', ബാലയ്യ

50 വർഷമായി നായക വേഷം മാത്രം ചെയുന്ന നടൻ താനാണെന്ന് ബാലയ്യ

'ലോകസിനിമയില്‍ ഞാനല്ലാതെ 50 വര്‍ഷമായി നായകവേഷം മാത്രം ചെയ്യുന്ന മറ്റൊരു നടന്‍ ഇല്ല', ബാലയ്യ
dot image

നന്ദമുരി ബാലകൃഷ്ണ എന്ന പേര് കേട്ടാല്‍ ചിലപ്പോൾ മലയാളികൾക്ക് അത്രപെട്ടെന്ന് മനസിലാകണമെന്നില്ല. എന്നാൽ ബാലയ്യ എന്ന പേര് ഒട്ടുമിക്ക മലയാളി സിനിമാപ്രേമികളും കേട്ടിട്ടുണ്ടാകും. ഇദ്ദേഹത്തിന്റെ പ്രവൃത്തികളും സംസാരവും എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ബാലയ്യയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് അഖണ്ഡ 2. സിനിമയുടെ പ്രമോഷൻ ഭാഗമായി നടത്തിയ പ്രസ് മീറ്റിൽ നടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

'അൻപത് വര്‍ഷമായി സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ്. അതെല്ലാം ദൈവത്തിന്റെയും എന്നെ സൃഷ്ടിച്ച മാതാപിതാക്കളുടെയും ആശിർവാദം കൊണ്ടുമാത്രമാണ് സാധിച്ചത്. ലോകസിനിമയില്‍ ഞാനല്ലാതെ 50 വര്‍ഷമായി നായകവേഷം മാത്രം ചെയ്യുന്ന മറ്റൊരു നടന്‍ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല, അതൊന്നും എന്റെ ഭാഗ്യമല്ല. അവസാനം ചെയ്ത നാല് സിനിമകളും വിജയിച്ചു. അഖണ്ഡ, വീര സിംഹ റെഡ്ഡി, ഭഗവന്ത് കേസരി, ഡാക്കു മഹാരാജ് എന്നീ സിനിമകള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇതുപോലെ നല്ല നല്ല സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ വരുന്ന അഖണ്ഡ 2 താണ്ഡവം പ്രേക്ഷകര്‍ സ്വീകരിക്കുമെന്നുറപ്പാണ്,' ബാലയ്യ പറഞ്ഞു.

അതേസമയം അഖണ്ഡ 2 ഡിസംബർ അഞ്ചിന് പുറത്തിറങ്ങും. ചിത്രം ഒരു പക്കാ മാസ് എന്റർടൈനർ ആണെന്ന് ട്രെയ്‌ലർ കാണുമ്പോൾ മനസിലാകും. അഖണ്ഡ ഒന്നാം ഭാഗം പോലെ തന്നെ പൊടിപാറുന്ന സംഘട്ടന രംഗങ്ങളാണ് ട്രെയിലറിൽ. ആദ്യ ഭാഗത്തേക്കാൾ വമ്പൻ കാൻവാസിൽ ആണ് ഈ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്.

Content Highlights: Balayya says he is an actor who has only played lead roles for 50 years

dot image
To advertise here,contact us
dot image