നടനാകാനുള്ള ആഗ്രഹം അനാവശ്യ സ്വപ്‌നമാണെന്ന്‌ അന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു: ശിവകാർത്തികേയൻ

നടനാകാനുള്ള എന്റെ സ്വപ്നം അനാവശ്യമാണെന്ന് അന്ന് അദ്ദേഹം പറഞ്ഞു, ഇന്ന് ആ പറഞ്ഞത് മനസിൽവെക്കരുതെന്ന് പറയുന്നു, രസകരമായ ഓർമ പങ്കിട്ട് ശിവകാർത്തികേയൻ

നടനാകാനുള്ള ആഗ്രഹം അനാവശ്യ സ്വപ്‌നമാണെന്ന്‌ അന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു: ശിവകാർത്തികേയൻ
dot image

തമിഴിലെ ഏറ്റവും മൂല്യമുള്ള അഭിനേതാക്കളിൽ ഒരാളാണ് ഇപ്പോൾ ശിവകാർത്തികേയൻ. തുടർച്ചയായുള്ള വിജയ സിനിമകളിലൂടെ അടുത്ത സൂപ്പർതാരമെന്നാണ് അദ്ദേഹത്തെ എല്ലാവരും വാഴ്ത്തുന്നത്. നിരവധി വലിയ സിനിമകളാണ് ഇനി ശിവകാർത്തികേയന്റേതായി പുറത്തിറങ്ങാനുള്ളത്. കഴിഞ്ഞ ദിവസം നടന്ന സൂപ്പർ ഹീറോ എന്ന സിനിമയുടെ ലോഞ്ചിങ് ചടങ്ങിൽ ശിവകാർത്തികേയൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പ്രൊഡ്യൂസർ കെ എസ് സിനീഷുമായുള്ള ഒരു പഴയ സംഭാഷണവും അദ്ദേഹം ഓർത്തു.

'വർഷങ്ങൾക്ക് മുമ്പ്, ഞാൻ സിനിഷിന്റെ ഓഫീസിൽ ആയിരുന്നപ്പോൾ, സിനിമയിൽ ഞാൻ എന്താണ് ആകാൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ആ സമയത്ത്, ഞാൻ ടെലിവിഷനിൽ ജോലി ചെയ്യുകയായിരുന്നു, അതോടൊപ്പം വേട്ടൈ മന്നനിൽ അസിസ്റ്റന്റ് ആയും ഒരു ചെറിയ കോമഡി വേഷത്തിൽ അഭിനയിച്ചുകൊണ്ടിരുന്നു. ഒരു നായകനാകുക എന്ന ആഗ്രഹം അന്ന് എനിക്കില്ലായിരുന്നു, എന്നിട്ടും ഞാൻ യാദൃശ്ചികമായി നടനാക്കണം എന്ന് അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം ഉടനെ ചോദിച്ചു, "ശിവാ, എന്തിനാണ് നിങ്ങൾക്ക് ഈ അനാവശ്യ സ്വപ്നം?" എനിക്ക് നല്ല കോമിക് സെൻസ് ഉണ്ടെന്ന് തോന്നിയതിനാൽ ഒരു കൊമേഡിയനായി തുടരാൻ അദ്ദേഹം എന്നോട് നിർദ്ദേശിച്ചു.

SivaKarthikeyan

എന്നെപ്പോലെ ഒരാൾക്ക് എന്തുകൊണ്ട് നായകനാകാൻ കഴിയില്ലെന്ന് ഞാൻ വാദിച്ചു, അദ്ദേഹത്തോട് ചോദിച്ചു. വിഷയം അവിടെ അവസാനിക്കുമെന്ന് ഞാൻ കരുതി, പക്ഷേ അദ്ദേഹം വിട്ടില്ല, കോമഡിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്നെ പ്രേരിപ്പിച്ചു. നർത്തകൻ സതീഷ് എന്നെക്കാൾ ഹീറോ മെറ്റീരിയലായി കാണപ്പെടുന്നുവെന്ന് പോലും അദ്ദേഹം പറഞ്ഞു. ഒടുവിൽ, ഞാൻ ആ സംഭാഷണം മുഴുവൻ മറന്നു. വർഷങ്ങൾക്ക് ശേഷം, ഞാൻ ഒരു നായകനായി മാറിയപ്പോൾ, അദ്ദേഹം അത് ഓർത്തു, എന്നെ സമീപിച്ചു.

അദ്ദേഹം പറഞ്ഞു, ഞാൻ അന്ന് പറഞ്ഞത് മനസിൽ വെക്കരുതെന്ന്. ആ സമയത്ത് ഞാൻ ജോലിയിൽ മുഴുകിയിരുന്നു, തിരക്ക്ളിൽ പെട്ടുപോയി. പക്ഷേ അദ്ദേഹം അന്ന് പറഞ്ഞതിൽ എനിക്ക് ഇപ്പോഴും വിഷമം ഉണ്ടെന്ന് കരുതി ഇരിയ്ക്കുകയാണ്, അതുകൊണ്ട് ഞാൻ അദ്ദേഹത്തോട് സംസാരിക്കില്ലെന്ന് കരുതി,' ശിവകാർത്തികേയൻ പറഞ്ഞു.

അതേസമയം, 'ഡോൺ' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം സംവിധായകൻ സിബി ചക്രവർത്തിയുമായി വീണ്ടും ഒരുമിക്കാൻ ഒരുങ്ങുകയാണ് ശിവകാർത്തികേയൻ. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സുധ കൊങ്കര ചിത്രമായ പരാശക്തിയും അണിയറയിൽ ഒരുങ്ങുകയാണ്. എ ആർ മുരുഗദോസ് ഒരുക്കിയ മദ്രാസി ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ശിവകാർത്തികേയൻ ചിത്രം. സെപ്റ്റംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നു.

Content Highlights:  Sivakarthikeyan shares the interesting experience he had with a producer

dot image
To advertise here,contact us
dot image