

ബോളിവുഡ് താരം രൺബീർ കപൂർ ഇപ്പോൾ 'എയറി'ലാണ്. തന്റെ പുതിയ ചിത്രമായ രാമായണയ്ക്ക് വേണ്ടി നോൺ വെജ് ഭക്ഷണം കഴിക്കുന്നത് നിർത്തിയെന്ന് രണ്ട് വർഷം മുൻപ് ഒരഭിമുഖത്തിൽ രൺബീർ പറഞ്ഞിരുന്നു. ഇപ്പോൾ നടൻ മീൻ കഴിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് ഷോയായ 'ഡൈനിങ് വിത്ത് കപൂർസിൽ നിന്നുള്ള വീഡിയോയിലാണ് രണ്‍ബീര്‍ മീന്‍ കഴിക്കുന്നത്.
രാജ് കപൂറിന്‍റെ 100–ാം ജന്മവാര്‍ഷികം ആഘോഷിക്കാനാണ് കപൂര്‍ കുടുംബാംഗങ്ങള്‍ ഒത്തുകൂടിയത്. നീതു കപൂർ, കരീന കപൂർ, കരിഷ്മ കപൂർ, റിമ ജെയിൻ, സെയ്ഫ് അലി ഖാൻ ഉള്‍പ്പെടെയുള്ളവര്‍ വിരുന്നിനെത്തിയിരുന്നു. ഇതിൽ കുടുംബാംഗങ്ങൾ ഫിഷ് കറി റൈസ്, ജംഗ്ലി മട്ടൺ തുടങ്ങിയ വിഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നതും രൺബീർ ഭക്ഷണം കഴിക്കുന്നതും കാണാം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണ് താരത്തിന് നേരെ നടക്കുന്നത്. 'ബോളിവുഡിൽ ഏറ്റവും നല്ല പിആർ ഉള്ളത് രൺബീറിന് ആണ്' എന്നിങ്ങനെയാണ് വീഡിയോക്ക് താഴെ വരുന്ന കമന്റുകൾ.
Ranbir Kapoor's PR team claimed he gave up non vegetarian food out of respect for playing Lord Ram in the Ramayana movie but he is seen enjoying fish curry, mutton, and paya with his family. Ranbir Kapoor has the most effective PR in Bollywood. #DiningWithTheKapoors pic.twitter.com/Q3UKNnhfTZ
— 🌱 (@sharvarilove) November 23, 2025
രാമായണത്തിൽ ശ്രീരാമനായി അഭിനയിക്കുന്നതിനായി രൺബീർ കപൂർ നോൺ-വെജ് ഭക്ഷണം ഉപേക്ഷിച്ചുവെന്നും, മദ്യപാനവും പുകവലിയും നിർത്തിയെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വമ്പൻ താരനിരയും ബഡ്‌ജറ്റുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് 'രാമായണ' ഒരുങ്ങുന്നത്. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

രണ്ട് ഭാഗങ്ങളായി ആണ് സിനിമ ഒരുങ്ങുന്നത്. ഹാൻസ് സിമ്മറും എ ആർ റഹ്മാനും ഒന്നിച്ച് എത്തുന്നു എന്നതാണ് ടീസറിന് പിന്നാലെ ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. രണ്ടു ഭാഗങ്ങളിൽ ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്. ഇവർക്ക് പുറമെ സണ്ണി ഡിയോൾ ഹനുമാനായും, ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയും ശൂർപണഖയുമായി അഭിനയിക്കും. നമിത് മല്‍ഹോത്രയും യഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Content Highlights: Ranbir Kapoor gets trolled for his comments