വിലായത്ത് ബുദ്ധ കൊള്ളാം, ഇത് ഹിറ്റടിക്കും; മികച്ച പ്രതികരണങ്ങൾ നേടി പൃഥ്വിരാജ് ചിത്രം

ഷമ്മി തിലകന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്

വിലായത്ത് ബുദ്ധ കൊള്ളാം, ഇത് ഹിറ്റടിക്കും; മികച്ച പ്രതികരണങ്ങൾ നേടി പൃഥ്വിരാജ് ചിത്രം
dot image

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹനൻ എന്ന കഥാപാത്രമായി എത്തുന്ന 'വിലായത്ത് ബുദ്ധ' തിയേറ്റർഓൿലയിൽ എത്തിയിരിക്കുകയാണ്. ഉർവ്വശി തിയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നതാണ് ചിത്രം. ആദ്യ ഷോ കഴിയുമ്പോൾ മൈകച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഡബിൾ മോഹനായി പൃഥ്വിരാജ് തകർത്തുവെന്നാണ് ആരാധകർ പറയുന്നത്. വിലായത്ത് ബുദ്ധ കൊള്ളാം എന്നും അഭിപ്രായങ്ങൾ ഉണ്ട്.

ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ഷമ്മി തിലകന്റെ വേഷത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഒരു ത്രില്ലർ ചിത്രമാണ് സിനിമ എന്നാണ് ആരാധകർ പറയുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. പതിവാ പോലെ ജേക്‌സ് ബിജോയുടെ സംഗീതം ഗംഭീരമായിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം.

ജി ആർ ഇന്ദുഗോപൻറെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. 777 ചാര്‍ലി'യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. കന്നഡയിലെ ഹിറ്റ് സിനിമകളിലൊന്നായ 'ബെല്‍ബോട്ടം' ക്യാമറ കൈകാര്യം ചെയ്തതും അരവിന്ദ് കശ്യപാണ്.

Content Highlights:  Vilayat Buddha received great responses

dot image
To advertise here,contact us
dot image