'ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്'; വിദ്യാർത്ഥിയുടെ മരണത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്കൂൾ അധികൃതർ

സംഭവത്തിൽ ആർക്കെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് സ്കൂള്‍ അധികൃതർ

'ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്'; വിദ്യാർത്ഥിയുടെ മരണത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്കൂൾ അധികൃതർ
dot image

ഇടുക്കി: ചെറുതോണിയിൽ സ്‌കൂൾ ബസ് കയറി പ്ലേ സ്‌കൂൾ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്‌കൂൾ മാനേജ്‌മെന്റ്. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥിയും തടിയമ്പാട് സ്വദേശിയുമായ ഹെയ്സൽ ബെൻ (നാല്) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ സ്‌കൂൾ മുന്നത്തുവെച്ചായിരുന്നു അപകടമുണ്ടായത്.

ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്നും ക്ലാസ് മുറിയിലേക്ക് കുട്ടികൾ വഴിതെറ്റിച്ചോടിയതാണ് അപകടകാരണമെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു. സംഭവത്തിൽ ആർക്കെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും സ്‌കൂൾ പ്രിൻസിപ്പൽ ഫാദർ ജോമി, പിടിഎ പ്രസിഡന്റ് ഡോ സിബി ജോർജ് എന്നിവർ വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് സ്‌കൂൾ മുറ്റത്തുവെച്ച് വിദ്യാർത്ഥി ബസ് കയറി മരിച്ചത്. സ്‌കൂള്‍ ബസിൽ വന്നിറങ്ങിയ വിദ്യാർത്ഥി ക്ലാസിലേക്ക് കയറാനായി ബസിന് പുറകിലൂടെ നടക്കുകയായിരുന്നു. ഇതിനിടെ സ്‌കൂളിലെ മറ്റൊരു ബസ് ഇടിക്കുകയും ശരീരത്തിലൂടെ കയറുകയായിരുന്നുവെന്നുമാണ് വിവരം. ഉടൻ തന്നെ കുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റൊരു കുട്ടിക്കും പരിക്കേറ്റു. ഈ കുട്ടി ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. കാലിന് ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു.

Content Highlights: School management takes responsibility at Cheruthoni four year student accident death

dot image
To advertise here,contact us
dot image